ധാക്കയില്‍ നിന്ന് ദുബായിലേക്ക് പുറപ്പെട്ട വിമാനം റാഞ്ചാന്‍ ശ്രമം

By Web TeamFirst Published Feb 24, 2019, 7:15 PM IST
Highlights

വിമാനം റാഞ്ചാൻ ശ്രമം പരാജയപ്പെടുത്തിയതായി പൊലീസ്. യാത്രക്കാരെ വിമാനത്തിൽ നിന്ന് ഒഴിപ്പിക്കുന്നു. ഒരു വിമാനക്കമ്പനി ജീവനക്കാരന് വെടിയേറ്റു. വിമാനത്തിനുള്ളിൽ ആയുധധാരികൾ തുടരുന്നതായി റിപ്പോർട്ട്.

ദില്ലി: ദുബായിലേക്കുള്ള ബംഗ്ലാദേശ് വിമാനം റാഞ്ചാൻ ശ്രമം. ബിമാന്‍ ബംഗ്ലാദേശ് എയര്‍ലൈന്‍സിന്‍റെ ധാക്ക- ദുബായ് വിമാനം റാഞ്ചാനാണ് ശ്രമം നടന്നത്. ശ്രമം പരാജയപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. വിമാനത്തിൽ നിന്ന് യാത്രക്കാരെ ഒഴിപ്പിക്കുന്നു. റാഞ്ചല്‍ ശ്രമത്തിനിടെ ഒരു വിമാനക്കമ്പനി ജീവനക്കാരന്  വെടിയേറ്റു. 

വിമാനത്തിനുള്ളിൽ ആയുധധാരികൾ തുടരുന്നതായിട്ടാണ് റിപ്പോർട്ട്. വിമാനം അടിയന്തരമായി ചിറ്റഗോങ്ങിലെ ഷാ അമാനത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറക്കി. പൊലീസും ദ്രുതകർമ്മ സേനയും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.

click me!