
റമദാന്‍, ദീപാവലി, ഈദ് പോലുള്ള ആഘോഷ വേളകളില്‍ ഫ്‌ളാറ്റുകളിലും മറ്റും പടക്കം പൊട്ടിക്കുന്നത് ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുന്ന സാഹചര്യത്തിലാണ് ദുബായ് പൊലീസിന്‍റെ മുന്നറിയിപ്പ്. പടക്കം ഉപയോഗിക്കുന്നവര്‍ക്കെതിരെയും വില്‍പന നടത്തുന്നവര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കുമെന്നും പ്രൊട്ടക്ടീവ് സെക്യൂരിറ്റി ആന്‍ഡ് എമര്‍ജന്‍സി ഡിപാര്‍ട്‌മെന്റ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ അബ്ദുല്ല അലി അല്‍ ഗെയ്ത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വില്‍പന നടത്തുന്നവര്‍ക്കും വിതരണം ചെയ്യുന്നവര്‍ക്കും ഇറക്കുമതി ചെയ്യുന്നവര്‍ക്കും മൂന്ന് മാസം തടവും 5,000 ദിര്‍ഹം പിഴയുമാണ് കുറഞ്ഞ ശിക്ഷ.
പടക്കം ഉപയോഗിക്കുന്നതിനെതിരെ 'നിര്‍ത്തുക, സുരക്ഷിതരായിരിക്കുക' എന്ന ബോധവത്കരണം ആരംഭിച്ചിട്ടുണ്ട്. വിദ്യാലയങ്ങളില്‍ വിവിധ ഭാഷകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്തു. ഇതിന്റെ തുടര്‍ച്ചയായി ജൂണ്‍ ഒന്ന് മുതല്‍ നിരവധി പരിപാടികള്‍ നടക്കും. റമദാന്‍ മാസം മുഴുവന്‍ ഇത് നീണ്ടുനില്‍ക്കും. ആഘോഷങ്ങള്‍ ആസ്വാദ്യകരമാക്കുക, വേദനാജനകമാക്കരുത് എന്ന സന്ദേശമാണ് ഈ വര്‍ഷത്തെ ബോധവത്കരണത്തില്‍ ഉണ്ടാവുക. കുട്ടികള്‍ പടക്കം ഉപയോഗിക്കുന്നതിനെതിരെ മാതാപിതാക്കള്‍ ജാഗ്രത പാലിക്കണം. ഏതെങ്കിലും വ്യാപാര സ്ഥാപനം. പടക്കമോ ഉപഉത്പന്നങ്ങളോ വില്‍ക്കുന്നുണ്ടെങ്കില്‍ അത് പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ പൊതുജനങ്ങള്‍ക്ക് ബാധ്യതയുണ്ട്. കടയുടമകള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. പരിസ്ഥിതിക്കും കരിമരുന്ന് വലിയ ആഘാതമാണ് ഉണ്ടാക്കുന്നതെന്നും പോലീസ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam