ഖത്തറില്‍ അടുത്ത മാസത്തേക്കുള്ള പുതുക്കിയ ഇന്ധന വില പ്രഖ്യാപിച്ചു. പ്രീമിയം പെട്രോളിന്റെ വില മാത്രമാണ് വര്‍ധിപ്പിച്ചത്. പ്രീമിയം പെട്രോളിന്റെ വില ഒരു റിയാല്‍ 15 ഫില്‍സില്‍ നിന്ന് 1 റിയാല്‍ 20 ഫില്‍സായി വര്‍ധിപ്പിച്ചിട്ടുണ്ട്. സൂപ്പര്‍ പെട്രോളിന്റെ വിലയും ഡീസലിന്റെ വിലയും മാറ്റമില്ലാതെ തുടരും. ആഗോള വിപണിയിലെ വിലക്കനുസരിച്ച് പ്രാദേശിക വിപണിയിലെ ഇന്ധന വിലയിലും മാറ്റം വരുത്തുന്ന പുതിയ സംവിധാനം കഴിഞ്ഞ മാസം മുതലാണ് ഖത്തറില്‍ പ്രാബല്യത്തില്‍ വന്നത്.