
തിരുവനന്തപുരം: സപ്ളൈകോയിലെ വ്യാജ അരി ഭക്ഷ്യമന്ത്രിപിടികൂടി. തിരുവനന്തപുരത്ത് മന്ത്രിയുടെ പരിശോധനയിൽ കണ്ടെത്തിയത് മായം കലർത്തിയ ജയാ അരി. കർശന നടപടി ഉണ്ടാകുമെന്ന് പി തിലോത്തമൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
തിരുവനന്തപുരം സ്റ്റാച്യുവിലെ സ്പളൈകോ ലാഭം ഔട്ട് ലെറ്റിൽ നിന്നും വാങ്ങിയ ജയാ അരി വ്യാജനാണെന്ന് ഒരാൾ ഭക്ഷ്യമന്ത്രിയുടെ ഓഫീസിൽ വിളിച്ച് പരാതിപ്പെട്ടിരുന്നു. പിന്നാലെ മന്ത്രി ഗുണപരിശോധനാ സംഘത്തെ അയച്ചു. പരാതി സത്യമാണെന്ന് തെളിഞ്ഞു. തൊട്ടുപിന്നാലെ മന്ത്രി നേരിട്ട് മിന്നൽ പരിശോധനക്ക് എത്തുകയായിരുന്നു.
തുടര്‍ന്നു മന്ത്രി വള്ളക്കടവിലെ ഗോഡൗണിലെത്തി. ഇവിടെ മുപ്പത്തിയാറ് ചാക്കുകളിലുള്ളത് വ്യാജ ജയാ അരിയാണെന്ന് കണ്ടെത്തി.
ആന്ധ്രയിൽ നിന്നാണ് ജയാ അരിഎത്തുന്നത്. നെയ്യാറ്റിൻകരയിലെ കൃപാ ട്രേഡേഴ്സ് എന്ന സ്ഥാപനം വിതരണം ചെയ്ത ജയാ അരിയിലാണ് കൃത്രിമം കണ്ടെത്തിയത്. ഈ സ്ഥാപനം വിതരണം ചെയ്ത അരിയുടെ വില്പന നിർത്തിവെക്കാൻ മന്ത്രി നിർദ്ദേശം നൽകി. ഓൺലൈൻ ടെൻഡറിലൂടെയാണ് സപ്ളൈകോ സാധനങ്ങൾ വാങ്ങുക. വാങ്ങുമ്പോഴും ഔട്ട് ലെറ്റുകളിലേക്ക് കോണ്ടുപോകുമ്പോഴും പരിശോധിക്കണമെന്നാണ് ചട്ടം. പരിശോധിക്കാൻ ചുമതലപ്പെട്ടവരും ആ വ്യാജ അരിലോബിക്കൊപ്പമുണ്ടെന്നുറപ്പാണ്. വകുപ്പുതല അന്വേഷണത്തിനാണ് മന്ത്രി ഉത്തരവിട്ടത്. സ്ഥാപനത്തെ കരിമ്പട്ടികയിൽ പെടുത്തുന്നടക്കമുള്ള നടപടികളുണ്ടാകുമെന്നാണ് വിവരം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam