ഭാര്യയെ കഴുത്തറുത്ത് കൊന്ന ശേഷം ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു

Published : Aug 18, 2016, 11:47 AM ISTUpdated : Oct 05, 2018, 03:27 AM IST
ഭാര്യയെ കഴുത്തറുത്ത് കൊന്ന ശേഷം ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു

Synopsis

കൊല്ലം: ഭാര്യയെ കഴുത്തറുത്ത് കൊന്ന ശേഷം ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു. കരുനാഗപ്പളളി തേവലക്കരയിലെ ചവറ കോയിവിളയിലാണ്  അരുംകൊലയും ആത്മഹത്യശ്രമവും നടന്നത്. കഴിഞ്ഞ ദിവസം രാത്രി 1 മണിയോടെ ഡ്യൂട്ടി കഴിഞ്ഞത്തിയ ടോമിയെ ഭർത്താവ് ബാബു ചവറ കെ.എം.എം.എൽ ജംഗഷനിൽ പോയി കൂട്ടികൊണ്ടു വരികയായിരുന്നു. ടോമിയുടെ സഹോദരിയുടെ വീടിന്റെ പാലുകാച്ചൽ ചടങ്ങ് ഇന്നായിരുന്നു. മുമ്പും പല തവണ ദമ്പതികൾ തമ്മിൽ വഴക്ക് നടന്നിരുന്നതായി നാട്ടുകാർ പറയുന്നു. കഴിഞ്ഞ ദിവസം രാത്രി വീട്ടിലെത്തിയ ശേഷം ബാബു അയൽ വീട്ടിൽ താമസിക്കുന്ന മാതൃസഹോദരിയുടെ വീട്ടിൽ പോയി ടോർച്ച് വാങ്ങിയിരുന്നു. ഇതു തിരിച്ചു വാങ്ങാനായി രാവിലെ വീട്ടിലെത്തിയ സ്ത്രീ വിളിച്ചിട്ട് പ്രതികരണമില്ലാത്തതിനെ തുടർന്ന് ജനലിൽ കൂടി നോക്കിയപ്പോഴാണ് ബാത്ത് റൂമിന് സമീപം രക്തം തളം കെട്ടി കിടക്കുന്നത് കണ്ടത്.

തുടർന്ന് നാട്ടുകാരെത്തി പോലീസിൽ വിവരമറിയച്ചതിനെ തുടർന്ന് തെക്കുംഭാഗം പോലീസെത്തി വീട് തറന്നു പരിശോധിച്ചപ്പോഴാണ് കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ ടോമിയെയും, സമീപം അവശനിലയിൽ ബാബുവിനെയും കണ്ടത്. ബാബുവിനെ വണ്ടാനം മെഡിക്കൽ കോളേജിലേക്കും., ടോമിയുടെ മൃതദേഹം കരുനാഗപ്പളളി താലൂക്ക് ആശുപത്രിയിലേക്കും മാറ്റി. വിദേശത്തായിരുന്ന ബാബു നാട്ടിലെത്തിയിട്ട് ഏഴു മാസമായി. കഴിഞ്ഞ ഫെബ്രുവരിയിലാണ് പുതിയ വീടു വച്ച് രണ്ട് ആൺമക്കളടങ്ങുന്ന കുടുംബം താമസമായത്. 2007 ൽ പഞ്ചായത്തംഗത്തെ കുത്തി പരിക്കേൽപ്പിച്ചതൽപ്പെടെ നിരവധി കേസുകൾ ഇയാളുടെ പേരിലുണ്ടെന്ന് പോലീസ് പറഞ്ഞു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വര്‍ണകൊള്ളയിൽ അറസ്റ്റിലായ ശ്രീകുമാർ സഹോദരനാണെന്ന് പ്രചാരണം, പ്രതികരിച്ച് വി എസ് ശിവകുമാർ; 'വ്യാജപ്രചരണത്തിൽ നിയമനടപടി'
ചങ്ങരോത്ത് പഞ്ചായത്തിലെ യുഡിഎഫ് ശുദ്ധികലശം; എസ്‍‍ സി, എസ്‍ റ്റി വകുപ്പ് പ്രകാരം 10 പേർക്കെതിരെ കേസെടുത്തു