ദിവസങ്ങള്‍ നീണ്ട കാത്തിരിപ്പ്: വടക്കേ ഇന്ത്യയിലും രാമലീല ആഘോഷം

Web Desk |  
Published : Sep 29, 2017, 03:34 PM ISTUpdated : Oct 05, 2018, 12:48 AM IST
ദിവസങ്ങള്‍ നീണ്ട കാത്തിരിപ്പ്: വടക്കേ ഇന്ത്യയിലും രാമലീല ആഘോഷം

Synopsis

ഇന്ത്യയിലുടനീളം രാമലീല ആഘോഷിക്കുകയാണ്. എന്നാല്‍ ഈ ആഘോഷങ്ങള്‍ക്ക്  ഇന്ത്യയിലെ പലഭാഗത്തും പല പേരുകളിലാണ് അറിയപ്പെടുന്നത്. കേരളത്തിലും രാമലീലയുടെ ആഘോഷത്തിന് ഒട്ടും കുറവില്ല. നായകന് പാലഭിഷേകം നടത്താനുമായി ദിവസങ്ങള്‍ കാത്തിരുന്നതുപോലെ ഉത്തരേന്ത്യക്കാരും രാമലീലയ്ക്കായി ദിവസങ്ങള്‍ നീണ്ട തയാറെടുപ്പിലായിരുന്നു. കേരളത്തില്‍ ദിലീപ് നായകനായി എത്തിയ സിനിമയാണെങ്കില്‍ ഉത്തരേന്ത്യയില്‍ രാമലീല ഐതിഹ്യമാണ്. ചുരുക്കം പറഞ്ഞാല്‍ നവരാത്രിയുടെ മറ്റൊരു പേരും മറ്റൊരു ആഘോഷവും.

ഓരോ പ്രദേശത്തും നവരാത്രി പൂജക്ക് ഓരോ ഐതിഹ്യങ്ങളാണ് നിലവിലുള്ളത്. വടക്കേ ഇന്ത്യയില്‍ ദശരാത്രി എന്ന ദസ്റയാണ് ഈ കാലയളവില്‍ ആഘോഷിക്കുന്നത്. രാമായണകഥയുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു. ഭാരതഖണ്ഡം ഒന്നാകെ അധര്‍മ്മത്തിനെതിരായ ധര്‍മ്മത്തിന്റെ വിജയം ആഘോഷിക്കുകയാണ്. 

വടക്കേ ഇന്ത്യയില്‍ രാമലീല എന്ന ചടങ്ങിന് പ്രാധാന്യം ഏറെയാണ്. രാവണന്റെ മേല്‍ ശ്രീരാമന്‍ നേടിയ വിജയമായമായാണ് നവരാത്രി ആഘോഷിക്കപ്പെടുന്നത്. രാമായണത്തെ ആസ്പദമാക്കി പത്തുദിവസം തുടര്‍ച്ചയായി നടന്നുവരുന്ന നൃത്താവിഷ്‌കാരമാണ് രാംലീല. പാട്ടുപാടി കോലടിച്ച് ചുവട് വയ്ക്കുന്ന ദാണ്ഡിയ നൃത്തവും പരമ്പരാഗത ഗര്‍ബാ നൃത്തവും നവരാത്രി ആഘോഷത്തിന്റെ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഘടകമാണ്. മാത്രമല്ല ഗ്രാമങ്ങള്‍ തോറും ജനങ്ങള്‍ സമിതികളുണ്ടാക്കി രാമകഥാപാരായണവും രാമമഹാത്മ്യം വര്‍ണ്ണിക്കുന്ന കലാരൂപങ്ങളും അവതരിപ്പിക്കുന്നു. പത്താം ദിവസം രാവണന്‍, കുംഭകര്‍ണ്ണന്‍, മേഘനാഥന്‍ തുടങ്ങിയവരുടെ കോലങ്ങള്‍ രാമ, ലക്ഷ്മണ വേഷമണിഞ്ഞ ജനങ്ങള്‍ അഗ്‌നിക്കിരയാക്കുന്നു. മാസങ്ങളുടെ ഒരുക്കങ്ങളോടെയാണ് രാംലീലയുടെ ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്. ലക്ഷകണക്കിന് ആളുകളാണ് രാമലീലയ്ക്കായി തയാറെടുത്തിരിക്കുന്നത്. 

ആസുരശക്തിക്ക് മേല്‍ ദേവിയുടെ വിജയം ആഘോഷിക്കുന്ന ദുര്‍ഗാപൂജയാണ് ബംഗാളില്‍ ഈ ദിവസങ്ങളില്‍ ആചരിക്കുന്നത്. ഗുജറാത്തില്‍ ശ്രീകൃഷ്ണലീല വിജയാഘോഷമാണ് പ്രധാനം. ആന്ധ്രയില്‍ ബ്രഹ്മോത്സവം എന്നറിയപ്പെടുന്ന ഉത്സവം അരങ്ങേറുന്നു.തമിഴ്നാട്ടിലും കേരളത്തിലെ ചില ഭാഗങ്ങളിലും ബോമ്മക്കൊലു എന്ന ദേവീപൂജ നടക്കുന്നു. സ്ത്രീശക്തിയുടെ പൂജ തന്നെയാണ് പ്രധാനം. കര്‍ണ്ണാടക, ഗോവ എന്നിവടങ്ങളിലും ദസ്റ ആഘോഷം തന്നെയാണ് പ്രധാനം. കാരണങ്ങളും കഥകളും എന്തു തന്നെയായാലും എല്ലായിടത്തും തിന്മക്ക് മേല്‍ നന്മയുടെ വിജയം ആണ് കൊണ്ടാടപ്പെടുന്നത്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

Malayalam News Live: ചരിത്രനിമിഷം, ഐഎസ്ആര്‍ഒയുടെ എല്‍വിഎം 3 എം 6 വിക്ഷേപണം വിജയകരം
'ബാഹുബലി' കുതിച്ചുയർന്നു, ഇന്ത്യക്ക് അഭിമാനനേട്ടം; അമേരിക്കൻ ഉപഗ്രഹത്തെ ബഹിരാകാശത്തെത്തിച്ച് ഐഎസ്ആർഒ