
പാര്‍ട്ടി ചിഹ്നത്തിനായുള്ള അണ്ണാ ഡിഎംകെ നേതാവ് ടിടിവി ദിനകരന്‍റെ ശ്രമങ്ങള്‍ക്ക് വീണ്ടും തിരിച്ചടി. സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ 15 ദിവസം അധികം നല്‍കണമെന്ന ദിവകരന്‍റെ അപേക്ഷ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തള്ളി. വിഷയത്തില്‍ അടുത്ത മാസം ആറിന് കമ്മീഷന്‍ വീണ്ടും വാദം കേള്‍ക്കും. ചിഹ്നത്തിന് അവകാശവാദമുന്നയിച്ചവര്‍ക്ക് മതിയായ രേഖകള്‍ സമര്‍പ്പിക്കാന്‍ കമ്മിഷന്‍ നല്‍കിയ സമയം ഇന്ന് അവസാനിച്ചതോടെയാണ് ദിനകരന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടത്. പാര്‍ട്ടിയിലെ ജനറല്‍ കൗണ്‍സില്‍ അംഗങ്ങളുടെയും സെന്‍ട്രല്‍ എക്സിക്യുട്ടീവ് അംഗങ്ങളുടെയും പട്ടിക ഡിസംബര്‍ അഞ്ചിന് സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതേസമയം അണ്ണാ ഡിഎംകെ പളനിസ്വാമി വിഭാഗം മൂന്ന് സ്യൂട്ട് കേസുകളിലായി നിരവധി രേഖകള്‍ കമ്മിഷന് സമര്‍പ്പിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam