
സംഘടനയുടെ സംസ്ഥാനസമ്മേളനത്തിൽ അവതരിപ്പിച്ച റിപ്പോർട്ടിലെ സ്വയം വിമർശനം ഇങ്ങനെ. ഡിവൈഎഫ്ആയുടെ പ്രവർത്തനം ശിഥിലീകരിക്കപ്പെട്ടു, മെമ്പർഷിപ്പ് പ്രവർത്തനങ്ങളിൽ വലിയ വീഴ്ചയുണ്ടായി, മുഖ മാസിക വരി ചേർക്കുന്നതിലും വീഴ്ച,. കീഴ്ട ഘടകങ്ങൾ ക്യാമ്പയിൻ ഏറ്റെടുക്കുന്നില്ല,
തുടർഭരണം ഡിവൈഎഫ്ഐയുടെ പ്രവർത്തനത്തെ ബാധിച്ചെന്നാണ് പ്രധാനവിലയിരുത്തൽ. പ്രവർത്തനങ്ങൾ ഒന്നും നടന്നില്ല. യുവജനങ്ങളുടെ വിഷയങ്ങൾ ഏറ്റെടുത്ത് ഡിവൈഎഫ്ഐ മടങ്ങിവരണമെന്നാണ് നിർദ്ദേശം. യുവാക്കളെ സംഘടനയോട് അടുപ്പിക്കാൻ ഉള്ള ശ്രമമുണ്ടാകണം. തെരഞ്ഞെടുപ്പ് തോൽവിക്കും സംഘടനയുടെ വിലയിരുത്തൽ ഇങ്ങനെ.എൽഡിഎഫ് സർക്കാരിൻ്റെ നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ ആയില്ല. ഇത് തോൽവിക്ക് കാരണമായി.
യുവാക്കളെ ആകർഷിച്ച കോക്ക്രോച്ച് പാർട്ടി മുന്നേറ്റത്തെ മാതൃകയാണമെന്നാണ് റിപ്പോർട്ടിലെ നിർദ്ദേശം. വർഷങ്ങളുടെ പ്രവർത്തനപാരമ്പര്യമുള്ള എംപിമാരെയും മന്ത്രിമാരെയും സംഭാവന ചെയ്ത സംഘടന കഴിഞ്ഞ ദിവസം വന്ന സിജെപിയെ മാതൃകയാക്കണമെന്ന് വിലയിരുത്തേണ്ട അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തുന്നുവെന്നതാണ് ഏറെ ശ്രദ്ധേയം. സമരസംഘടനയെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഡിവൈഎഫ്ഐ കഴിഞ്ഞ 10 വർഷവും കാര്യമായ സമരം ഏറ്റെടുത്തില്ല. പൊതിച്ചോറെന്ന ഏറ്റവും ജനകീയമായ കാരുണ്യപ്രവർത്തനത്തിനപ്പുറം സംഘടനക്ക് മറ്റൊന്നും ഒന്നും ചെയ്യാനായില്ലെന്നതും വ്യക്തം. യുവാക്കളെ ആകർഷിക്കാൻ തൃശൂരിൽ തല പുകയ്ക്കുന്ന നേതാക്കൾ എന്ത് ചെയ്യുമെന്ന് കാത്തിരിക്കാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam