
ആലപ്പുഴ: തോമസ് ചാണ്ടിക്കെതിരായ ആരോപണത്തില്‍ മുന്‍വിധിയില്ലാതെയുള്ള നടപടിയുണ്ടാകുമെന്ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍. തോമസ് ചാണ്ടിയുടെ നിയമലംഘനത്തിന്‍റെ കൂടുതല്‍ തെളിവുകള്‍ ഏഷ്യാനെറ്റ് ന്യൂസ് പുറത്ത് വിട്ടിരുന്നു. ലേയ്ക്ക് പാലസ് റിസോര്‍ട്ടിലേക്കുള്ള റോഡ് നിര്‍മ്മാണം നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം ലംഘിച്ചതിന്‍റെ തെളിവുകളാണ് പുറത്ത് വിട്ടത്.
സംസ്ഥാനതല നിരീക്ഷണ സമിതിയുടെ അനുവാദം ചോദിക്കുക പോലും ചെയ്യാതെയാണ് നിലം നികുത്തിയത്. വിജലന്‍സ് അന്വേഷണത്തിനുള്ള നിയമോപദേശം രണ്ടു ദിവസത്തിനകം കിട്ടുമെന്ന് ഡി ജി പി ലോക്നാഥ് ബെഹ്റ പറഞ്ഞു. വിഷയം ചര്‍ച്ച ചെയ്യാന്‍ ആലപ്പുഴ നഗരസഭ പ്രത്യേക യോഗം ചേരും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam