
തിരുവനന്തപുരം: പ്രളയബാധിതര്‍ക്കുളള 10000 രൂപയുടെ വിതരണം ഉടൻ പൂർത്തിയാക്കുമെന്ന് മന്ത്രി ഇ.പി. ജയരാജന്‍. 19 വസ്തുക്കള്‍ അടങ്ങിയ കിറ്റ് പട്ടികജാതിക്കാര്‍ക്ക് മുന്‍ഗണന അടിസ്ഥാനത്തില്‍ വിതരണം ചെയ്യുമെന്നും വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, ചലച്ചിത്രമേളയും കലോൽസവങ്ങളും റദ്ദാക്കിയ പൊതുഭരണവകുപ്പിന്‍റെ ഉത്തരവിനെ കുറിച്ചറിയില്ലെന്ന് ഇ.പി.ജയരാജൻ പ്രതികരിച്ചു. മന്ത്രിമാർക്കിടയിൽ ഒരു അഭിപ്രായവ്യത്യാസവും ഇല്ലെന്നും ജയരാജൻ പറഞ്ഞു.