വിദേശസഹായം സ്വീകരിക്കുന്നത് രാജ്യത്തിന് അപമാനം: ഇ. ശ്രീധരൻ

By Web TeamFirst Published Aug 28, 2018, 1:37 PM IST
Highlights

പ്രളയക്കെടുതി നേരിടാന്‍ വിദേശസഹായം സ്വീകരിക്കുന്നത് രാജ്യത്തിന് അപമാനമാണെന്ന് ഇ ശ്രീധരന്‍. പന്ത്രണ്ട് ലക്ഷം കോടിയുടെ ആസ്തിയുള്ള രാജ്യമാണ് ഇന്ത്യ. പൂർണാധികാരമുള്ള സമിതി രൂപീകരിച്ചാൽ ഏഴ്, എട്ട് വർഷത്തിനുള്ളിൽ പുതിയ കേരളം നിർമിക്കാം.ഡാമിൽ വെള്ളം സംഭരിച്ചു നിർത്തേണ്ട ആവശ്യമില്ലായിരുന്നു എന്ന് ഇ ശ്രീധരന്‍. നേരത്തെ തുറന്നു വിടാമായിരുന്നു എന്നും ഇ ശ്രീധരന്‍ പറ‍ഞ്ഞു.

പാലക്കാട്: പ്രളയക്കെടുതി നേരിടാന്‍ വിദേശസഹായം സ്വീകരിക്കുന്നത് രാജ്യത്തിന് അപമാനമാണെന്ന് ഇ ശ്രീധരന്‍. പന്ത്രണ്ട് ലക്ഷം കോടിയുടെ ആസ്തിയുള്ള രാജ്യമാണ് ഇന്ത്യ. പൂർണാധികാരമുള്ള സമിതി രൂപീകരിച്ചാൽ ഏഴ്, എട്ട് വർഷത്തിനുള്ളിൽ പുതിയ കേരളം നിർമിക്കാം.

ആവശ്യമായ ഫണ്ട് ഇന്ത്യയ്ക്കുണ്ടെന്നും വിദേശസഹായം സ്വീകരിക്കുന്നത് രാജ്യത്തിന് അപമാനമാണെന്നും ഇ. ശ്രീധരന്‍ കൂട്ടിച്ചേര്‍ത്തു. ഡാമിൽ വെള്ളം സംഭരിച്ചു നിർത്തേണ്ട ആവശ്യമില്ലായിരുന്നു. നേരത്തെ തുറന്നു വിടാമായിരുന്നു എന്നും ഇ ശ്രീധരന്‍ പറ‍ഞ്ഞു. കാലാവസ്ഥാ നിരീക്ഷണത്തിലെ അപാകതയും പ്രളയത്തിനു കാരണമായി.

നവകേരള നിർമിതിക്ക് പൂർണാധികാരമുള്ള സമിതിയെ നിയോഗിക്കണം. സർക്കാർ ആവശ്യപ്പെട്ടാൽ ഇതിനുവേണ്ട ഉപദേശങ്ങൾ നൽകാമെന്നും ഇ. ശ്രീധരന്‍ പറഞ്ഞു. 

 

click me!