ഇറ്റലിയില്‍ വന്‍ ഭൂചലനം

Published : Oct 30, 2016, 11:46 AM ISTUpdated : Oct 05, 2018, 12:10 AM IST
ഇറ്റലിയില്‍ വന്‍ ഭൂചലനം

Synopsis

റോം: ഇറ്റലിയില്‍ വീണ്ടും വന്‍ ഭൂചലനം. നോര്‍ഷ്യക്ക്​ സമീപമാണ് ശക്തമായ ഭൂചലനം. റിക്​ടർ സ്​കെയിലിൽ 6.6 തീവ്രത രേഖപ്പെടുത്തിയ ചലനത്തിൽ നിരവധി കെട്ടിടങ്ങൾക്ക്​ നാശനഷ്​ടം സംഭവിച്ചു. അപകടത്തിൽ ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല.

രണ്ട് മാസം മുമ്പുണ്ടായ ഭൂകമ്പത്തിന്‍റെ നടുക്കം വിട്ടുമാറും മു​മ്പായാണ്​ ജനങ്ങ​ളെ ഭീതിയിലാക്കി വീണ്ടും ഭൂചലനമുണ്ടായിരിക്കുന്നത്​. 300 പേരാണ്​ അന്നത്തെ ഭൂകമ്പത്തിൽ മരിച്ചത്​.

ഞായറാഴ്ച പ്രാദേശിക സമയം 7.40നാണ്​ ഭൂചലനം. അയല്‍രാജ്യങ്ങളായ ക്രൊയേഷ്യ, സ്ലൊവേന്യ, ബോസ്നിയ  ഹെസ്സഗോവിനിയ എന്നിവടങ്ങളിലും ചലനം അനുഭവപ്പെട്ടു.

പെറുഗിയക്ക് 67 കിലോമീറ്റര്‍ അ​കലെയാണ്​ ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രമെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വെ അറിയിച്ചു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നിതിൻ രാജിന്റെ മരണം: 'സംഭവം സർക്കാർ ഗൗരവത്തോടെ കാണുന്നു'; ആരോപണങ്ങൾ അന്വേഷിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി
സ്ഥാനാര്‍ത്ഥിക്കൊപ്പം വോട്ട് ചോദിക്കുന്ന വിജയ്, പക്ഷെ അത് ശരിക്കും ദളപതി വിജയ് അല്ല, പ്രചാരണത്തിൽ വിപ്ലവം തീർത്ത് ഹോളോഗ്രാഫിക് സാങ്കേതികവിദ്യ