സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ കോളിളക്കമുണ്ടാക്കിയ അരിയിൽ ഷുക്കൂർ വധക്കേസിൽ ഇന്ന് കൊച്ചിയിലെ സിബിഐ കോടതി വിധി പറയും
കൊച്ചി: സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ കോളിളക്കമുണ്ടാക്കിയ അരിയിൽ ഷുക്കൂർ വധക്കേസിൽ ഇന്ന് കൊച്ചിയിലെ സിബിഐ കോടതി വിധി പറയും. 23 വയസുകാരനായ ഷുക്കൂറിനെ മണിക്കൂറുകളോളം തടങ്കലിൽ വെച്ചും ഫോട്ടോ എടുത്ത് ഉറപ്പാക്കിയും പാർട്ടി കോടതി വിധി നടപ്പാക്കി എന്ന പേരിൽ സിപിഎമ്മിനെ പ്രതികൂട്ടിൽ നിർത്തിയ കേസിലാണ് ഉത്തരവ് വരുന്നത്. സിപിഎം നേതാക്കളായ പി ജയരാജനും ടിവി രാജേഷും അടക്കം 31 പ്രതികൾക്കുള്ള വിധിയാണ് ഇന്ന് പ്രഖ്യാപിക്കുന്നത്.













