ഗള്‍ഫില്‍ വിവിധയിടങ്ങളില്‍ ഭൂമികുലുക്കം; ഇടുക്കിയില്‍ ഭൂചലനം

By Web DeskFirst Published Nov 13, 2017, 7:03 AM IST
Highlights

കുവൈത്ത് അടക്കം ഗള്‍ഫിന്റെ  വിവിധ ഭാഗങ്ങളില്‍ ഭൂമികുലുക്കം അനുഭവപ്പെട്ടു. ഇന്നലെ രാത്രി രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ അനുഭവപ്പെട്ട ഭൂമികുലുക്കം ജനങ്ങളെ പരിഭ്രാന്തരാക്കി. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇടുക്കിയില്‍ നേരിയ ഭൂചലനം. പുലര്‍ച്ചെയാണ് ഭൂചലനം അനുഭവപ്പെട്ടത്. ഏഴ് സെക്കന്റ് വരെ പ്രകമ്പനം അനുഭവപ്പെട്ടു.

രാത്രി പ്രാദേശിക സമയം ഒമ്പതരയോടെയാണ് കുവൈത്തില്‍ വിവിധ സ്ഥലങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടത്. തുടര്‍ന്ന് ജനങ്ങള്‍ കെട്ടിടങ്ങളില്‍ നിന്ന് റോഡിലിറങ്ങി നിന്നു. രാജ്യത്ത് മലയാളികള്‍ തിങ്ങിപാര്‍ക്കുന്ന അബ്ബാസിയ, മങ്കാഫ്, റിഗ്ഗഇ, ഫര്‍വാനിയ, ഫഹാഹീല്‍ മേഖലകളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഇറാഖിലും ഇറാനിലും അനുഭവപ്പെട്ട ഭൂമികുലുക്കത്തിന്റെ തുടര്‍ചലനങ്ങളാണ് കുവൈത്തിലും യുഎഇയുടെ വിവിധഭാഗങ്ങളിലും അനുഭവപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്.

ഇറാന്‍ - ഇറാഖ് അതിര്‍ത്തിയില്‍ റിക്ടര്‍സ്‌കെയിലില്‍ 7.2 ശതമാനം ഭൂചലനം അനുഭവപ്പെട്ടതായി അമേരിക്കന്‍ ഭൂകമ്പ പഠനകേന്ദ്രം അറിയിച്ചു. യുഎഇ ഷാര്‍ജയിലെ അല്‍ നഹ്ദ, അബുദാബിയിലെ റീം അയലന്റ്, ദുബായി ദേരയിലെ ചിലഭാഗങ്ങളിലുമാണ് സെക്കന്റുകള്‍ മാത്രം നീണ്ട ഭൂമികുലുക്കം ഉണ്ടായത്. എന്നാല്‍ കുവൈത്തിലും യുഎഇലും റിക്ടര്‍സ്‌കെയിലില്‍ എത്രയാണ് അനുഭവപ്പെട്ടതെന്ന് വ്യക്തമല്ല. ഔദ്യോഗികമായ ഭൂമികുലുക്കം സംബന്ധിച്ച പ്രതികരണം വന്നിട്ടില്ല. ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രചാരണങ്ങള്‍ ഒഴിവാക്കണമെന്നും അധികൃതര്‍ അറിയിച്ചു.

click me!