ഇറ്റലിയില്‍ വന്‍ ഭൂകമ്പം; കെട്ടിടങ്ങള്‍ തകര്‍ന്നു

By Asianet NewsFirst Published Aug 24, 2016, 4:15 AM IST
Highlights

റോം: ഇറ്റലിയില്‍ വന്‍ ഭൂകമ്പം. റിക്ടര്‍ സ്കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ വലിയ നാശനഷ്ടമുണ്ടായെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. നോര്‍ഷിക്കു 10 കിലോമീറ്റര്‍ തെക്ക് ഭാഗത്തായി പെറുജിയയിലാണു പ്രഭവ കേന്ദ്രം. രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു.

പുലര്‍ച്ചെ 3.30 ഓടെയായിരുന്നു ഭൂകമ്പം. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തകര്‍ന്ന കെട്ടിടങ്ങള്‍ക്കുള്ളില്‍ നിരവധി പേര്‍ കുരുങ്ങിക്കിടക്കുന്നതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

click me!