രാജ്നാഥ് സിങ് ഇന്ന് ജമ്മു കശ്മീർ സന്ദര്‍ശിക്കും

By Web DeskFirst Published Aug 24, 2016, 1:39 AM IST
Highlights

ന്യൂഡ‍ല്‍ഹി: ആഭ്യന്തരമന്ത്രി രാജ്‍നാഥ്  സിങ് ഇന്ന് ജമ്മു കശ്മീർ സന്ദര്‍ശിക്കും. മുഖ്യമന്ത്രി മെഹ്‍ബൂബ മുഫ്തിയുമായി രാജ്നാഥ് സിംഗ് കൂടിക്കാഴ്ച നടത്തും. താഴ്വരയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് ആഭ്യന്തരമന്ത്രിയുടെ സന്ദര്‍ശനം.

ഹിസ്ബുൾ കമാൻഡ‍ർ ബുർഹാൻ വാണിയെ സൈന്യം വധിച്ചതിനെതുടർന്ന് ജമ്മുകശ്‍മിരിൽ 47 ദിവസമായി തുടരുന്ന സംഘർഷത്തിന് പരിഹാരം തേടിയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‍നാഥ് സിങ് സംസ്ഥാനത്തെത്തുന്നത്. രണ്ട് ദിവസമാണ് സന്ദർശനം. ഒരു മാസത്തിനിടെ രണ്ടാംതവണയാണ് രാജ്‍നാഥ് ജമ്മുകശ്മീരിലെത്തുന്നത്. മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുമായും രാഷ്ട്രീയനേതാക്കളുമായും രാജ്‍നാഥ് സിങ്  കൂടിക്കാഴ്ച നടത്തും.

ജമ്മുകശ്മീരിൽ സർ‍വ്വകക്ഷിയോഗം വിളിക്കുന്നതടക്കമുള്ള സാധ്യതകൾ രാജ്നാഥ് സിംഗ് തേടും. സമാധാനം പുന:സ്ഥാപിക്കുന്നതിനുള്ള നടപടികളും ചർച്ച ചെയ്യും. സമാധാന ചർച്ചയ്ക്ക് തയ്യാറാണെന്ന പ്രധാനമന്ത്രിയുടെ നിലപാട് വിഘടനവാദി നേതാക്കൾ തള്ളിയിരുന്നു. കേന്ദ്രആഭ്യന്തര സെക്രട്ടറി  രാജീവ് മെഹ്റിഷിയും ഉന്നത ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്. ഇന്നലെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ആഭ്യനത്രമന്ത്രി സുരക്ഷാകാര്യങ്ങൾ വിലയിരുത്തി. പ്രശ്ന പരിഹാരത്തിനായി ജമ്മുകശ്മീരിലെ പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കൾ പ്രധാനമന്ത്രിയേയും രാഷ്ട്രപതിയേയും കണ്ടിരുന്നു,

click me!