
ഇടുക്കി: ഇടമലക്കുടിയുടെ കാവല്‍ക്കാര്‍ക്ക് പൊലീസ് സേനയുടെ ബാഡ്ജ് ഓഫ് ഓണര്‍ ബഹുമതി. സംസ്ഥാനത്തെ ഏക ഗോത്രവര്‍ക്ക പഞ്ചായത്തായ ഇടമലക്കുടിയില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്താണ് പൊലീസ് വകുപ്പിന്റെ ഉന്നത ബഹുമതിയായ ബാഡ്ജ് ഓഫ് ഓണര്‍ ഇടമലക്കുടിയിലെ ചുമതലക്കാരായ നാല് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയത്.
സംസ്ഥാനത്ത് ആദ്യമായിട്ടാണ് ട്രൈബല്‍ ജനമൈത്രി പൊലീസിന് ഈ ബഹുമതി ലഭിച്ചത്. രണ്ടായിരത്തി പതിനാറ് ഒക്‌ടോബര്‍ മുതല്‍ ഇടമലക്കുടിയുടെ കാവല്‍ക്കാരായി പ്രവര്‍ത്തിക്കുന്ന എസ്‌ഐ എ.എം. ഫക്രുദീന്‍, എഎസ്‌ഐ വി.കെ മധു, വനിതാ പൊലീസുകാരായ കെ.എം. ലൈജാ മോള്‍, എ.ബി ഖദീജ എന്നിവര്‍ക്കാണ് ആദിവാസി സമൂഹത്തിന്റെ ഉന്നമനത്തിനും സംരക്ഷണത്തിനും വേണ്ടി നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിച്ചതിന് സംസ്ഥാന പൊലീസ് മേധാവിയുടെ ബഹുമതിയ്ക്ക് അര്‍ഹരായത്.
രണ്ടായിരത്തി പന്ത്രണ്ട് മുതല്‍ ഇവര്‍ ജനമൈത്രി പൊലീസിന്റെ ഭാഗമായി ഇടമലക്കുടിയില്‍ സന്ദര്‍ശനം നടത്തുകയും ഇവര്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നതാണ്. ഇതിന് ശേഷം രണ്ടായിരത്തി പതിനാറില്‍ കേരളത്തില്‍ ഏറെ വിവാദം സൃഷ്ടിച്ച ഇടമലക്കുടിയില്‍ നരഹത്യ നടക്കുന്നുണ്ടെന്നും ശിശുമരണങ്ങള്‍ ഉണ്ടാകുന്നുണ്ടെന്ന റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തിലായിരുന്നു ഇവിടെ സ്ഥരമായി പൊലീസ് ഉദ്യോഗസ്ഥരെ നിയമിക്കുന്നതിന് തീരുമാനിക്കുന്നത്.
പിന്നീട് ഇടമലകുടി നിവാസികള്‍ക്ക് അടുത്ത് പരിചയമുള്ളവരെ തന്നെ ഇവിടെ നിയമിക്കണമെന്ന ഇവരുടെ ആവശ്യത്തെ തുടര്‍ന്നാണ് നാല് പേരെയും നിയമിക്കുന്നത്. തുടര്‍ന്ന് ആദിവാസികളുടെ ഉന്നമനത്തിനായി ഇവര്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കുകയും ചെയ്തു. കുടിയിലെ ലഹരിയുടെ ഉപയോഗമടക്കം തടയുന്നതിന് വലിയ പങ്ക് വഹിക്കുവാനും ഇവര്‍ക്ക് സാധിച്ചിട്ടുണ്ട്. ഇത്തരം കാര്യങ്ങള്‍ കണക്കിലെടുത്താണ് പൊലീസ് സേനയിലെ ഏറ്റവും ഉയര്‍ന്ന ബഹുമതിയായ ബാഡ്ജ് ഓഫ് ഓണറിന് ഇവരെ തെരഞ്ഞെടുത്തത്. ഇടുക്കി ജില്ലയ്ക്ക് തന്നെ അഭിമാനമാണ് ഇവരുടെ പ്രവര്‍ത്തനമെന്നും തന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇവര്‍ക്ക് അംഗീകാരം ലഭിച്ചതിന് അഭിമാനമുണ്ടെന്നും മൂന്നാര്‍ ഡിവൈഎസ്പി എസ്. അബിലാഷ് പറഞ്ഞു. അടുത്ത മാസം തിരുവനന്തപുരത്ത് വച്ച് നടക്കുന്ന ചടങ്ങില്‍ വച്ച് നാലുപേര്‍ക്കും ബഹുമതി സമ്മാനിക്കും.
ചിത്രം. ബഹുമതിയ്ക്ക് അര്‍ഹരായ പൊലീസ് ഉദ്യോഗസ്ഥര്‍
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam