സൂഫി പള്ളി ആക്രമണം: ശക്തമായ സൈനിക നടപടിക്ക് ഈജിപ്ത്

By Web DeskFirst Published Nov 25, 2017, 4:52 PM IST
Highlights

കെയ്റോ: ഈജിപ്തിലെ സൂഫി പള്ളിയിലുണ്ടായ ആക്രമണത്തിൽ കനത്ത സൈനികനടപടിയുമായി പ്രസിഡന്‍റ് അൽ സിസി. ഭീകരവാദികളുടെ കേന്ദ്രങ്ങൾക്കുനേരെ വ്യോമാക്രമണങ്ങൾ നടത്തിയതായി ഈജിപ്ഷ്യൻ സൈനികനേതൃത്വം അറിയിച്ചു. പള്ളിയിലെ ആക്രമണത്തില്‍ 235 പേരാണ് മരിച്ചത്. 

വടക്കൻ സിനായയിലെ ബിർ അൽ അബെദിലെ  പള്ളിയിലാണ് ആക്രമണൺ നടന്നത്. കയ്റോയിൽ നിന്ന്ന 211 കിമീ അകലെയാണ് സൂഫി പുരോഹതന്‍റെ ജൻമസ്ഥലമായി കണക്കാക്കപ്പെടുന്ന പള്ളി.  സ്ഫോടനത്തെത്തുടർന്ന് ചിതറിയോടിയ ജനങ്ങൾക്കുനേരെ ആയുധധാരികൾ വെടിയുതിർത്തു. മുറിവേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയ ആംബലൻസുകളും ആക്രമിക്കപ്പെട്ടു. 

ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും സിനായ് മേഖലആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഇസ്ലാമിക് സ്റ്റേറ്റാണെന്ന നിഗമനത്തിലാണ് ഈജിപ്ഷ്യൻ സർക്കാർ. സുന്നി വിഭാഗമായ സൂഫികളെ ഇസ്ലാമിക് സ്റ്റേറ്റ് മതവിരുദ്ധരായാണ് കാണുന്നത്. 2013ൽ മുസ്ലിം ബ്രദർഹുഡ് പാർട്ടിയംഗമായ പ്രസിഡന്റ് മുഹമ്മദ് മുർസിയെ പുറത്താക്കി സൈന്യം അധികാരം പിടിച്ചെടുത്തതോടെയാണ് സിനായിയിലെ ഭീകരവാദികൾ ആക്രമണങ്ങൾ ശക്തമാക്കിയത് . 

സിനായ് പ്രോവിൻസ് എന്നറിയപ്പെടുന്ന സംഘത്തിന്‍റെ ആക്രമണങ്ങളിൽ നൂറുകണക്കിന് പേരോളം കൊല്ലപ്പെട്ടിട്ടുള്ളത്. കോപ്റ്റിക് ക്രൈസ്തവർക്കെതിരെയും ആക്രമണങ്ങൾ പതിവാണ്. 2015ൽ സിനായിയിൽ റഷ്യൻ വിമാനം തകർത്തതിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിരുന്നു. 

2014 ലെ മറ്റൊരാക്രമണത്തെത്തുടർന്ന് സിനായിയിൽ പ്രഖ്യാപിച്ച അടിയന്തരാവസ്ഥ ഇപ്പോഴും തുടരുകയാണ്. സിനായ് പിടിച്ചെടുത്ത് ഇസ്ലാമിക പ്രവിശ്യയാക്കണമെന്നാണ് സിനായ പ്രോവിൻസ് എന്ന ഭീകരസംഘടനയുടെ പ്രഖ്യാപിതലക്ഷ്യം. അറബ് ലീഗ് മേധാവിയുൾപ്പടെ ലോകനേതാക്കൾ ആക്രമണത്തെ അപലപിച്ചു. പക്ഷേ ആക്രമണങ്ങൾ തുടരുമെന്നാണ് ഇസ്ലാമിക് സ്റ്റേറ്റിന്‍റെ മുന്നറിയിപ്പ്.

click me!