എട്ട് ഇന്ത്യക്കാര്‍ക്ക് യുഎഇ ജാക്ക്പോട്ട് അടിച്ചു: ഓരോരുത്തര്‍ക്കും 1.78 കോടി വീതം

Web Desk |  
Published : Oct 09, 2017, 09:35 AM ISTUpdated : Oct 05, 2018, 02:39 AM IST
എട്ട് ഇന്ത്യക്കാര്‍ക്ക് യുഎഇ ജാക്ക്പോട്ട് അടിച്ചു: ഓരോരുത്തര്‍ക്കും 1.78 കോടി വീതം

Synopsis

അബുദാബി: എട്ട് ഇന്ത്യക്കാര്‍ക്ക് യുഎഇ ജാക്ക്പോട്ട് ലോട്ടറി സമ്മാനം ലഭിച്ചു. കഴിഞ്ഞ ദിവസം നടന്ന മെഗാ നറുക്കെടുപ്പില്‍ സമ്മാനം ലഭിച്ച പത്തുപേരില്‍ എട്ടും ഇന്ത്യക്കാരാണ്. ഇവര്‍ക്ക് 1.78 കോടി രൂപ വീതം ലഭിക്കും. ഇക്കഴിഞ്ഞ ദിവസം അബുദാബി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍വെച്ചാണ് മാസംതോറുമുള്ള ജാക്ക്പോട്ട് ലോട്ടറിയുടെ നറുക്കെടുപ്പ് നടന്നത്. അതേസമയം സമ്മാനം ലഭിച്ച് മുഴുവന്‍ ഇന്ത്യക്കാരെയുംകുറിച്ചുള്ള വിവരം ലഭ്യമല്ല. സമ്മാനം ലഭിച്ച ചന്ദ്രേഷ് എന്നയാള്‍ മാധ്യമങ്ങളോട് സംസാരിച്ചു. സമ്മാനം ലഭിച്ച പണം എന്തു ചെയ്യണമെന്ന് ഇപ്പോള്‍ തീരുമാനിച്ചിട്ടില്ലെന്നും, പിന്നീട് എന്തെങ്കിലും ബിസിനസ് തുടങ്ങുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും ചന്ദ്രേഷ് പറഞ്ഞു. ദുബായിലെ ഒരു ജൂവലറിയില്‍ ചീഫ് അക്കൗണ്ടന്റായി ജോലി ചെയ്തുവരികയാണ് ചന്ദ്രേഷ്. അതേസമയം സമ്മാനം ലഭിച്ചുവെന്ന് അറിയിച്ചുകൊണ്ടുള്ള ഫോണ്‍ കോള്‍ ഒരു തമാശയായാണ് താന്‍ കരുതിയതെന്ന് അഭയ കുമാര്‍ കൃഷ്‌ണന്‍ എന്നയാള്‍ പറഞ്ഞു. രണ്ടാമതും വിളിച്ചതോടെയാണ് സംഗതി സത്യമാണെന്ന് ബോധ്യമായത്. ഒപ്പം ജോലി ചെയ്യുന്ന സുഹൃത്തുമായി ചേര്‍ന്നാണ് അഭയ കുമാര്‍ ടിക്കറ്റെടുത്തത്. അതുകൊണ്ട് സമ്മാനം ലഭിക്കുന്ന പണം സുഹൃത്തുമായി പങ്കിടുമെന്ന് അദ്ദേഹം പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തൊണ്ടിമുതൽ കേസിൽ മുൻ എം എൽ എ ആന്‍റണി രാജുവിന് ഇന്ന് നിർണായകം, ഹർജിയിൽ ഹൈക്കോടതി സിംഗിൾ ബഞ്ച് ഇന്ന് ഉത്തരവ് പറയും
കീഴടങ്ങാനില്ലെന്ന് ഇറാൻ; ഫ്രാൻസുമായുള്ള ചർച്ചയിൽ അമേരിക്കൻ താവളങ്ങൾക്കെതിരെ കടുത്ത നിലപാടുമായി ഇറാൻ