വിഴിഞ്ഞം പദ്ധതിയിലെ സിഎജി റിപ്പോര്‍ട്ട് ഗൗരവതരമെന്ന് സര്‍ക്കാര്‍

Web Desk |  
Published : Oct 09, 2017, 09:17 AM ISTUpdated : Oct 05, 2018, 02:52 AM IST
വിഴിഞ്ഞം പദ്ധതിയിലെ സിഎജി റിപ്പോര്‍ട്ട് ഗൗരവതരമെന്ന് സര്‍ക്കാര്‍

Synopsis

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മ്മാണ പദ്ധതിയുമായി ബന്ധപ്പെട്ട സിഎജി റിപ്പോര്‍ട്ട് ഗൗരവതരമെന്ന് സര്‍ക്കാര്‍. ഇക്കാര്യത്തില്‍ എന്ത് നടപടി വേണമെന്ന് ജുഡീഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയ ശേഷം തീരുമാനിക്കാമെന്ന നിലപാടിലാണ് സര്‍ക്കാര്‍. ഹൈക്കോടതിയുടെ വിമര്‍ശനത്തിന് വിശദീകരണമായി നല്‍കുന്ന സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ ഈ നിലപാട് സ്വീകരിക്കുന്നത്. ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്റെ പ്രവര്‍ത്തനത്തിന് സാഹചര്യം ഒരുക്കിയത് നേട്ടമാണെന്ന നിലപാടിലാണ് സര്‍ക്കാര്‍. റിപ്പോര്‍ട്ട് കൃത്യസമയത്ത് നല്‍കാം എന്ന് കമ്മിഷന്‍ ചെയര്‍മാന്‍ അറിയിച്ചിട്ടുണ്ട്. സിബിഐ അന്വേഷണം ആവശ്യപ്പെട്ടു ഹൈക്കോടതിയില്‍ വന്ന ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കുന്നത്. ഇക്കാര്യത്തില്‍ തുറമുഖ വകുപ്പ് സെക്രട്ടറി പി ടി ജോയിയാണ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വീണ്ടും അസാധാരണ നിയമനവുമായി വിജയ് സർക്കാർ; ജനനായകൻ നിർമാതാവ് വെങ്കട്ടരമണ ദില്ലി പ്രതിനിധി
'ഹോർമുസിലെ വെടിനിർത്തൽ ധാരണ പാലിച്ചില്ല, കപ്പലിന് നേരെ ഡ്രോണാക്രമണം നടത്തി'; ഇറാനെതിരെ ട്രംപ്