
തുറമുഖം, വിമാനത്താവളം, റോഡുകള്‍, വിദ്യാഭ്യാസം, ആരോഗ്യം, പാര്‍പ്പിടം, കുടിവെള്ളം, വെളിച്ചം, വാര്‍ത്താ വിനിമയം, എന്നീ മേഖലകളില്‍ മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതിനാണ് രാജ്യത്തിന്റെ വരുമാനം ഉപയോഗിച്ചത്. എണ്ണയിതര വരുമാനം വര്‍ദ്ധിപ്പിച്ച് ദേശീയ സമ്പദ് വ്യവസ്ഥയെ വളര്‍ത്തുന്നതിനുള്ള സമീപനങ്ങളും എട്ടാം പഞ്ചവത്സര പദ്ധതിയില്‍ വിഭാവനം ചെയ്യപെട്ടിയിരുന്നു. എട്ടാം പഞ്ചവത്സര പദ്ധതി കാലയളവില്‍ ഒമാന്റെ വരുമാനം 6150 കോടി റിയാല്‍ ആണ്. ചിലവ് 6710 കോടി ഒമാനി റിയാലും. എണ്ണയിനത്തില്‍ 4400 കോടിയും, പ്രകൃതി വാതകത്തിലൂടെ 740 കൊടിയും, നികുതിയിനത്തില്‍ 190 കോടിയും , കസ്റ്റംസ് ഡൂട്ടിയിലൂടെ 110 കോടിയും 9.6 മൂലധനത്തിലൂടെയുമാണ് സമാഹരിച്ചത്. 4240 കോടി റിയാലാണ് പൊതു ചെലവുകള്‍ക്കായി നീക്കി വെച്ചത് .
1580 കോടി ഒമാനി റിയാല്‍ നിക്ഷേപത്തിനും എണ്ണ, വൈദ്യുതി തുടങ്ങിയ അടിസ്ഥാന വസ്തുക്കളുടെ സബ്‌സിഡി എന്നിവക്കും 890 കോടി മറ്റു പദ്ധതികള്‍ക്കുമായാണ് ചെലവഴിച്ചിരുന്നത്. 2016 മുതല്‍ 2020 വരെയുള്ള ഒന്‍പതാം പഞ്ചവത്സര പദ്ധതിയില്‍ നിര്‍മാണ മേഖലക്കും ചരക്കു നീക്കത്തിനും ഗതാഗഹത്തിനും ടൂറിസത്തിനും മല്‍സ്യ ബന്ധനത്തിനും ഖനനത്തിനും പ്രാമുഖ്യം നല്‍കികൊണ്ടുള്ള വരുമാന വര്‍ദ്ധനവാണ് ലക്ഷ്യമിടുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam