എക്സൈസ് മന്ത്രിക്ക് എക്സൈസ് ഉദ്യോഗസ്ഥർ എസ്കോർട്ട് പോകണമെന്ന് വിചിത്ര നിർദേശവുമായി എക്സൈസ് കമ്മീഷണർ എംആർ അജിത്കുമാർ. ഓഫീസുകൾ വൃത്തിയായി സൂക്ഷിക്കാൻ സ്വന്തമായി ഫണ്ട് കണ്ടെത്തണമെന്നും നിർദേശം.
തിരുവനന്തപുരം: എക്സൈസ് ഉദ്യോഗസ്ഥർക്ക് വിചിത്ര നിർദേശവുമായി എക്സൈസ് കമ്മീഷണർ എംആർ അജിത്കുമാർ. എക്സൈസ് മന്ത്രിക്ക് എക്സൈസ് ഉദ്യോഗസ്ഥർ എസ്കോർട്ട് പോകണമെന്നാണ് നിർദേശം. ഇന്നലെ വിളിച്ചു ചേർത്ത ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഈ വിചിത്ര നിർദേശം നൽകിയത്. ഹോട്ടലിലോ ഗസ്‌റ്റ് ഹൗസിലോ മന്ത്രി താമസിച്ചാലും ഉദ്യോഗസ്ഥരും വാഹനവും ഉണ്ടാകണമെന്നും നിർദേശത്തിൽ പറയുന്നു. അതേസമയം, എൻഫോഴ്‌സ്മെൻ്റിന് ഉപയോഗിക്കുന്ന വാഹനം പൈലറ്റായി എങ്ങനെ ഉപയോഗിക്കുമെന്ന ആശങ്കയിലാണ് ഉദ്യോഗസ്ഥർ. ഓഫീസുകൾ വൃത്തിയായി സൂക്ഷിക്കാൻ സ്വന്തമായി ഫണ്ട് കണ്ടെത്തണമെന്നും യോഗത്തിൽ നിർദേശം നൽകി.

