
കുവൈത്ത്: ആലപ്പാട് കരിമണൽ ഖനനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്നവർക്കെതിരെ മുൻ വ്യവസായ മന്ത്രിയും രാജ്യസഭാ എം പി യുമായ എളമരം കരീം. സമരക്കാരെ പിന്തുണയ്ക്കുന്നത് അന്തർ സംസ്ഥാന ലോബിയെന്ന് എളമരം കരീം പറഞ്ഞു.
ഓൺലൈൻ മാധ്യമത്തെയടക്കം വിലയ്ക്ക് വാങ്ങിയാണ് തമിഴ്നാട് ലോബി കരിമണൽ സമരം നടത്തുന്നതെന്നും എളമരം കരീം ആരോപിച്ചു. കടൽ തീരത്തെയും, പ്രകൃതിയെയും സംരക്ഷിച്ച് ഖനനം നടത്തണമെന്നാണ് ഇടതുപക്ഷത്തിന്റെ നിലപാടെന്നും കരീം കുവൈത്തിൽ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam