
രാജ്‌കോട്ട്: ഭാര്യ ഭര്‍ത്താവിന് മേല്‍ കാല്‍വഴുതി വീണ് ഭര്‍ത്താവ് മരിച്ചു. 128 കിലോയോളം ഭാരമുള്ള 68 കാരിയായ മഞ്ജുള വിതലാനിയാണ് ഭര്‍ത്താവായ നട്‌വര്‍ലാലിന്‍റെ ദേഹത്തേക്ക് വീണത്. മഞ്ജുളയുടെ അടിയില്‍പ്പെട്ട നട്‌വര്‍ലാല്‍ ഉടന്‍ തന്നെ മരിച്ചെന്നാണ് റിപ്പോര്‍ട്ട്. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മഞ്ജുളയും മരിച്ചു. ഗുജറാത്തിലെ രാജ്‌കോട്ടിലാണ് സംഭവം.
ഇവര്‍ ഇരുവരും താമസിക്കുന്ന വീടിന്‍റെ മുകളിലത്തെ നിലയിലാണ് മകന്‍ ആശിഷും ഭാര്യ നിഷയും താമസിക്കുന്നത്. കഴിഞ്ഞ ദിവസം രാവിലെ നാലുമണിയോടെ ആശിഷിന് ശ്വാസതടസം അനുഭവപ്പെട്ടപ്പോള്‍ മരുന്നെടുക്കാനായി നിഷ താഴേക്ക് വന്നു.
ഇതറിഞ്ഞ മഞ്ജുള മകന്‍റെ അസുഖവിവരം അറിയാനായാണ് ധൃതിയില്‍ മുകളിലേക്ക് കയറിയത്. ധൃതിയില്‍ പടികയറി പോകുമ്പോള്‍ തെന്നി വീഴുകയായിരുന്നു. പിന്നാലെ വന്ന ഭര്‍ത്താവിന്‍റെ ദേഹത്തേക്കാണ് മഞ്ജുള വീണത്. ഭാര്യയുടെ അടിയില്‍പ്പെട്ട നട്‌വര്‍ലാലിന്‍റെ തലയ്ക്ക് ഗുരുതരമായ പരുക്കേറ്റിരുന്നു.
ഇതാണ് മരണത്തിലേക്ക് നയിച്ചതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. വീഴ്ചയില്‍ മഞ്ജുളയുടെ തലയ്ക്കും പരുക്കേറ്റിരുന്നു. ഇരുവരെയും ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടം കണ്ട് ഓടിയെത്തിയ നിഷയ്ക്കും തറയില്‍ വീണ് പരുക്കേറ്റു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam