
കൊച്ചി: എറണാകുളം മഞ്ഞപ്രയിൽ വൃദ്ധദമ്പതികളെ വെട്ടിപ്പരിക്കേൽപിച്ച് അയൽവാസി. ഉതുപ്പ്-അന്നമ്മ ദമ്പതികൾക്കാണ് പരിക്കേറ്റത്. പ്രതി ജോസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് പത്തരയോടെയാണ് സംഭവമുണ്ടാകുന്നത്. ഇവരുടെ വീട്ടിൽ നിന്ന് കൃഷിക്ക് മരുന്നിന് ഉപയോഗിക്കുന്ന ഒരു സ്പ്രേയർ നഷ്ടപ്പെട്ടുപോയിരുന്നു. അയൽവാസിയായ ജോസ് കൊണ്ടുപോയി എന്നാണ് ഉതുപ്പ് വിശ്വസിച്ചത്. ഇതിന്റെ പശ്ചാത്തലത്തിൽ ഉതുപ്പ് ജോസിനെ കണ്ടപ്പോൾ ഇത് ചോദിച്ചു. ഇതിന് പിന്നാലെയാണ് തർക്കമുണ്ടാകുന്നത്. കയ്യിലുണ്ടായിരുന്ന വാക്കത്തി ഉപയോഗിച്ച് ജോസ് വെട്ടുകയായിരുന്നു. ഇരുവരുടെയും തലയ്ക്കാണ് വെട്ടേറ്റത്. നാട്ടുകാർ ഓടിക്കൂടിയാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. പരിക്കേറ്റ ഉതുപ്പും അന്നമ്മയും അങ്കമാലി താലൂക്ക് ആശുപത്രിയിലാണ്. ജോസിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam