കഴുത്തറത്ത് കൊല്ലപ്പെട്ട നിലയില്‍ വൃദ്ധ

Published : Jan 27, 2018, 12:03 PM ISTUpdated : Oct 05, 2018, 02:49 AM IST
കഴുത്തറത്ത് കൊല്ലപ്പെട്ട നിലയില്‍ വൃദ്ധ

Synopsis

ദില്ലി: കഴുത്തറത്ത നിലയില്‍ താമസസ്ഥലത്ത് വൃദ്ധയെ കണ്ടെത്തി. വെള്ളിയാഴ്ച ദില്ലിയിലെ ഷാലിമാര്‍ ബാഗിലെ വീട്ടിനുള്ളില്‍ നിന്നാണ് രാജ റാണിയുടെ മൃതദേഹം കണ്ടെടുത്തത്. തൊട്ടടുത്ത് താമസിക്കുന്ന മക്കളിലൊരാളായ  ലക്ഷ്യ ഗ്രോവറാണ് അമ്മയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. 

വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം അമ്മയെ കാണാന്‍ വീട്ടിലെത്തിയതായിരുന്നു മകന്‍. എന്നാല്‍ വീട് കൊള്ളടയിക്കപ്പെട്ടു എന്നു വ്യക്തമാകുകയും  തൊട്ടടുത്ത മുറിയില്‍ രക്തത്തില്‍ കുളിച്ച നിലയില്‍ അമ്മയുടെ മൃതദേഹം കണ്ടെത്തുകയും ആയിരുന്നു.

വീട്ടില്‍ നിന്ന് സ്വര്‍ണ്ണവും പണവും മോഷണം പോയതായി മകന്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. കൊലപാതകത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ കൊലയാളി പ്ലംബറുടെ വേഷത്തിലെത്തി വീട്ടിലെത്തി കാര്യങ്ങള്‍ മനസിലാക്കിയിരിക്കാം എന്നാണ് പൊലീസ് കരുതുന്നത്. വൃദ്ധ കൊല്ലപ്പെടുന്നതിന് തൊട്ടുമുന്‍പ് ഇവരുടെ വീടിനു ചുറ്റും ഒരു യുവാവ് നടക്കുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ നിന്ന് പൊലീസിന് ലഭ്യമായിട്ടുണ്ട്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'സത്യസന്ധരായവര്‍ കെജ്രിവാളിനൊപ്പം നില്‍ക്കില്ല': അരവിന്ദ് കെജ്രിവാളിനെതിരെ സ്വാതി മാലിവാള്‍
ഒറ്റ ദിവസം കൂടിയത് 26 രൂപ, പെട്രോൾ വില 390 കടന്നു; പാകിസ്ഥാനിൽ ഇന്ധനവില കുതിച്ചുയരുന്നു, പ്രതിസന്ധി രൂക്ഷം