ജനവാസ കേന്ദ്രത്തിൽ മാലിന്യ സംഭരണ പ്ലാന്‍റ്; സമരവുമായി നാട്ടുകാര്‍

Published : Jan 27, 2018, 12:01 PM ISTUpdated : Oct 05, 2018, 01:11 AM IST
ജനവാസ കേന്ദ്രത്തിൽ മാലിന്യ സംഭരണ പ്ലാന്‍റ്; സമരവുമായി നാട്ടുകാര്‍

Synopsis

കോഴിക്കോട്:  കോഴിക്കോട് ജനവാസ കേന്ദ്രത്തിൽ സ്ഥാപിക്കുന്ന മാലിന്യ സംഭരണ കേന്ദ്രത്തിനെതിരെ നാട്ടുകാർ.  വടകര നഗരസഭ സീറോ വേസ്റ്റ് പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കുന്ന പ്ലാന്‍റിനെതിരെയാണ് നാട്ടുകാർ രംഗത്തെത്തിയിരിക്കുന്നത്. 

ജനവാസ കേന്ദ്രത്തിൽ സംഭരണ കേന്ദ്രം സ്ഥാപിക്കാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാർ. വൃത്തിയില്ലാത്ത അറവുശാലയിലേയും  ഡ്രൈനേജിലേയും മാലിന്യങ്ങള്‍ കൊണ്ട് പ്രയാസം അനുഭവിക്കുന്നവരാണ് വടകര ജെ.ടി.റോഡ് നിവാസികള്‍. ഇതിനിടയിൽ മറ്റൊരു ദുരിതം കൂടി വേണ്ടെന്ന് ഇവർ പറയുന്നു. 

ജെ ടി റോഡില്‍ സ്ഥിതിചെയ്യുന്ന പഴയ കെഎസ്ആര്‍ടിസി വര്‍ക്ക്‌ഷോപ്പാണ് നിലവില്‍ സംഭരണ കേന്ദ്രത്തിനായി കണ്ടെത്തിയിരിക്കുന്നത്. നഗരത്തിലെ മാലിന്യങ്ങള്‍ ഇവിടേക്ക് എത്തുന്നതോടെ പ്രദേശത്ത് വലിയ ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുമെന്നും നാട്ടുകാർക്ക് ആശങ്കയുണ്ട്.  

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കൊടും ചൂടിൽ ഉരുകി കേരളം, സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് 2 പേർ മരിച്ചെന്ന് സംശയം, ഇന്ന് 7 പേർക്ക് സൂര്യാതപമേറ്റു
അയര്‍ലന്‍ഡിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയ ആള്‍ ആലുവ റെയിൽവേ സ്റ്റേഷനിൽ കുഴഞ്ഞുവീണു മരിച്ചു