2018 മുതല്‍ ലോക്സഭാ-നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്താമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

Published : Oct 05, 2017, 01:14 AM ISTUpdated : Oct 04, 2018, 06:40 PM IST
2018 മുതല്‍ ലോക്സഭാ-നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്താമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

Synopsis

2018 ഓടെ ലോക്സഭ-നിയമസഭ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്താന്‍ സജ്ജമാണെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. കേന്ദ്ര സര്‍ക്കാരിനെ ഇക്കാര്യം അറിയിച്ചു. അടുത്ത വര്‍ഷം സെപ്റ്റംബറോടെ പുതിയ വോട്ടിംഗ് യന്ത്രങ്ങളും വോട്ട് ആര്‍ക്കാണ് ചെയ്തതെന്ന് സ്ലിപിലൂടെ ഉറപ്പാക്കുന്ന വിവി പാറ്റ് യന്ത്രങ്ങളും വാങ്ങുന്നതോടെ തടസം നീങ്ങുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. 

വിവിപാറ്റ് യന്ത്രങ്ങള്‍ വാങ്ങാന്‍ 3400 കോടി രൂപയും വോട്ടിംഗ് യന്ത്രങ്ങള്‍ വാങ്ങാന്‍ 1200 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. നിലവില്‍ 40 ലക്ഷം വോട്ടിംഗ് യന്ത്രങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷനുള്ളത്. തെരഞ്ഞെടുപ്പ് ചെലവുകള്‍ കുറയ്‌ക്കാന്‍ തെരഞ്ഞെടുപ്പുകള്‍ 2024 ഓടെ ഒരുമിച്ചാക്കണമെന്നായിരുന്നു നീതി ആയോഗിന്റെ ശുപാര്‍ശ. ഇതില്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് കേന്ദ്ര സര്‍ക്കാര്‍ അഭിപ്രായം തേടിയിരുന്നു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

16 വയസ്സുകാരിയെ അഞ്ച് പേർ ബലാത്സംഗം ചെയ്തെന്ന് പരാതി; പ്രതികളിലൊരാൾ 15 വയസ്സുകാരൻ
ഒന്നും രണ്ടുമല്ല, മൊത്തം 280 കി.മീ! ആക്കുളം - ചേറ്റുവ ജലപാത ഒന്നാം ഘട്ടം ഫെബ്രുവരി 26ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും