
ദില്ലി: ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിന്റെ വിശ്വാസ്യത പൊതുസമൂഹത്തിന് മുന്നിൽ തെളിയിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരുങ്ങുന്നു. യന്ത്രത്തിന്‍റെ വിശ്വാസ്യതയെ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ വെല്ലുവിളിച്ചതിനെ തുടർന്നാണ് കമ്മീഷന്‍റെ നീക്കം.
സാങ്കേതികവിദഗ്ദർ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ ശാസ്ത്രജ്ഞർ തുടങ്ങി സമൂഹത്തിലെ പ്രമുഖർക്ക് മുന്നിൽ വോട്ടിംഗ് യന്ത്രത്തിന്റെ പ്രവർത്തനം വിലയിരുത്താൻ തയ്യാറാണെന്ന് കമ്മീഷൻ വ്യക്തമാക്കി. 2009 മുതൽ വോട്ടിംഗ് യന്ത്രത്തിന്റെ വിശ്വാസ്യത പരിശോധിക്കാൻ അവസരം നൽകിയതാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
5 സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിനെ തുടർന്നാണ് വോട്ടിംഗ് യന്ത്രത്തെക്കുറിച്ച് പരാതി വ്യാപകമായത്. മധ്യപ്രദേശിൽ പുതിയ യന്ത്രത്തിന്റെ പരിശോധനക്കിടെ എല്ലാ വോട്ടുകളും ബിജെപിക്ക് വീണതോടെ ബാലറ്റ് പേപ്പറിൽ വോട്ടടുപ്പ് നടത്തണമെന്ന് പ്രതിപക്ഷപാർട്ടികൾ ആവശ്യപ്പെട്ടിരിക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam