
തിരുവനന്തപുരം: സംസ്ഥാന കോണ്‍ഗ്രസിന്‍റെ സംഘടന തിരഞ്ഞെടുപ്പ് ചുമതലയുള്ള പ്രദേശ് റിട്ടേണിങ് ഓഫിസര്‍ സുദര്‍ശന്‍ നാച്ചിയപ്പൻ തിരുവനന്തപുരത്തെത്തി . സംഘടന തിരഞ്ഞെടുപ്പ് സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനമെടുക്കാനാണ് നാച്ചിയപ്പൻ എത്തിയത് . മുതിര്‍ന്ന നേതാക്കള്‍ , ജനപ്രതിനിധികള്‍ അടക്കമുള്ളവരുമായി ഇന്ന് കൂടിക്കാഴ്ച നടത്തും .
281 കെപിസിസി അംഗങ്ങളുടെ പട്ടിക കെപിസിസി കൈമാറിയേക്കും . ഇതിന് റിട്ടേണിങ് ഓഫിസര്‍ അനുമതിയും നല്‍കും . ജംബോ കമ്മറ്റികള്‍ ഇല്ലാതാക്കണമെന്ന ഹൈക്കമാണ്ട് നിര്‍ദേശവും ചര്‍ച്ചയാകും . കെപിസിസി അധ്യക്ഷനെ സംബന്ധിച്ച ചർച്ചകളും വരുന്ന ആഴ്ചയോടെ സജീവമാകുമെന്നാണ് സൂചന .
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam