
ന്യൂഡൽഹി: ഉത്തർപ്രദേശും പഞ്ചാബും അടക്കം അഞ്ചു സംസ്ഥാന നിയമസഭകളിലേക്കു നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം ഇന്നറിയാം. ഉത്തരാഖണ്ഡ്, മണിപ്പൂർ, ഗോവ എന്നിവയാണു മറ്റു സംസ്ഥാനങ്ങൾ. രാവിലെ വോട്ടെണ്ണൽ തുടങ്ങും. 11 മണിയോടെ ആരാണു മുന്നിൽ എന്നറിയാം.
പഞ്ചാബിൽ ഭരണത്തിലുള്ള അകാലിദൾ - ബിജെപി മുന്നണി പാടേ തോൽക്കും എന്നാണ് എല്ലാ എക്സിറ്റ് പോളുകളും പറയുന്നത്. മറ്റു നാലിടങ്ങളിലും ബിജെപിക്കു മുന്നേറ്റം പ്രവചിക്കുന്നവയാണ് ഭൂരിപക്ഷം പോളുകൾ. ഉത്തർപ്രദേശിൽ എക്സിറ്റ് പോൾ തെറ്റാണെന്ന് ഒരിക്കൽകൂടി ബോധ്യപ്പെടുമെന്നു പറയുന്ന സമാജ്വാദി പാർട്ടി കോൺഗ്രസ് മുന്നണി വിജയം അവകാശപ്പെടുന്നു. അവിടെ, മൂന്നാം സ്ഥാനത്താകുമെന്ന് എല്ലാ പോളുകളിലും പറയുന്ന ബഹുജൻ സമാജ് പാർട്ടിയും ആത്മവിശ്വാസം കൈവിട്ടിട്ടില്ല.
പഞ്ചാബിലും ഗോവയിലും ആം ആദ്മി പാർട്ടി മികച്ച പ്രകടനം പ്രതീക്ഷിക്കുന്നു. പഞ്ചാബിൽ ആം ആദ്മിയോ കോൺഗ്രസോ എന്ന മട്ടിലാണ് എക്സിറ്റ് പോളുകളിലെ സൂചന. ഭരണം കൈയിലുള്ള ഉത്തരാഖണ്ഡും മണിപ്പൂരും നഷ്ടപ്പെട്ടാൽ പഞ്ചാബ് പിടിക്കാനാകുമെങ്കിൽ കോൺഗ്രസിനു നേട്ടമാകും. - See more at: http://www.deepika.com/News_latest.aspx?catcode=latest&newscode=202048#sthash.gNLlkcm6.dpuf
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam