
പാലക്കാട്: സംസ്ഥാനത്ത് വൈദ്യുതി ഉത്പാദനത്തിന് ബദല്‍ മാര്‍ങ്ങളെ കുറിച്ചുള്ള ചര്‍ച്ച സജീവമാക്കി മന്ത്രി കെ കൃഷ്ണന്‍കുട്ടി. ആണവ നിലയത്തിന് കേരളത്തിൽ വലിയ സാധ്യതയുണ്ട്. ധാതുലവണങ്ങളുടെ ലഭ്യതയുണ്ട്. ഇതിന്‍റെ സാധ്യത പരിശോധിക്കണം തോറിയം നിലയങ്ങൾ കേരളത്തിൽ വരും ഇതിനുള്ള സാധ്യത പരിശോധിക്കണം കേരളത്തിൽ തോറിയത്തിന്‍റെ ലഭ്യത കൂടുതലാണ്. 200 കൊല്ലത്തേക്കുള്ള വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള തോറിയം കേരളത്തിലുണ്ട് തോറിയം നിലയങ്ങൾക്കുള്ള സാധ്യത ചർച്ച ചെയ്യപ്പെടണം
പദ്ധതി ഒരു തലമുറയ്ക്കായിട്ടാണ്. ഇതിൽ രാഷ്ട്രീയമില്ല പദ്ധതിയിൽ തെരഞ്ഞടുപ്പ് രാഷ്ട്രീയവുമില്ല വൈദ്യുതി ഉൽപാദനത്തിൽ സ്വയം പര്യാപ്തതയ്ക്ക് വേണ്ടിയാണിത് ഭാവി ആലോചിച്ചാണ് പദ്ധതി തുടങ്ങേണ്ടത്.ഇക്കാര്യത്തില്‍ ജനാഭിപ്രായം തേടും മന്ത്രിസഭയിൽ ഉടൻ റിപോർട്ട് വെക്കും ആണവ നിലയമല്ല, കേരളത്തില്‍ തോറിയം നിലയം സ്ഥാപിക്കും ഹൈഡൽ പദ്ധതിക്കൊപ്പം തന്നെ ഇത്തരം സാധ്യതകൾ പരിശോധിക്കപ്പെടണമെന്നും മന്ത്രി പറഞ്ഞു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam