മനുഷ്യർക്ക് മാത്രമല്ല, ആനകൾക്കും അനാഥാലയങ്ങളുണ്ട്

Published : Aug 14, 2018, 06:15 PM ISTUpdated : Sep 10, 2018, 04:44 AM IST
മനുഷ്യർക്ക് മാത്രമല്ല,  ആനകൾക്കും അനാഥാലയങ്ങളുണ്ട്

Synopsis

വന്യ മൃഗങ്ങളുടെ ആക്രമത്തിൽ നിന്നും രക്ഷപ്പെട്ടതും കൂട്ടം തെറ്റിയതുമായ ആനകളാണ് ഇവിടെ ഏറ്റവും കൂടുതൽ ഉള്ളത്. പരിക്കുപറ്റിയ ആനകളും കാല്‍നഷ്ടപ്പെട്ട വികലാംഗരായ ആനകളും ഈ അനാഥാലയത്തിലെ അന്തേവാസികളാണ്.

ശ്രീലങ്ക: മനുഷ്യർക്ക് മാത്രമല്ല, മൃ​ഗങ്ങൾക്കുമുണ്ട് അനാഥാലയം. ഇത്തരത്തിൽ വാർദ്ധക്യം കൊണ്ടും മുറിവേറ്റും ഒറ്റപ്പെട്ടും കഴിയുന്ന ആനകൾക്ക് വേണ്ടി ഒരു അനാഥാലയമുണ്ട്. അയൽ രാജ്യമായ ശ്രീലങ്കയിലാണ് ആനകൾക്ക് വേണ്ടിയുള്ള ഈ അനാഥാലയം.

കൊളംബോയിലെ വിമാനത്താവളത്തില്‍ നിന്ന് പ്രധാന ഹില്‍സ്റ്റേഷനായ കാള്‍ഡിയിലേക്ക് പോകുന്ന വഴിയിൽ പിന്നാവാല എന്ന സ്ഥലത്താണിത്. ഡേവിഡ് ഷെൽറിക് വൈൽഡ്ലൈഫ് ട്രസ്റ്റ് എന്നാണ് ഈ ആന അനാഥാലയത്തിന്റെ പേര്.  25 ഏക്കർ വിസ്തൃതിയുള്ള അനാഥാലയത്തിൽ 52 ഗജവീരന്മാരാണ് ഇപ്പോഴുള്ളത്.


    
1977 ൽ ശ്രീലങ്കൻ മൃരസം​രക്ഷണ വകുപ്പാണ് കാട്ടിനുള്ളിൽ ഈ അനാഥാലയം നിർമ്മിച്ചത്. വന്യ മൃഗങ്ങളുടെ ആക്രമത്തിൽ നിന്നും രക്ഷപ്പെട്ടതും കൂട്ടം തെറ്റിയതുമായ ആനകളാണ് ഇവിടെ ഏറ്റവും കൂടുതൽ ഉള്ളത്. പരിക്കുപറ്റിയ ആനകളും കാല്‍നഷ്ടപ്പെട്ട വികലാംഗരായ ആനകളും ഈ അനാഥാലയത്തിലെ അന്തേവാസികളാണ്.

ഇവിടെ 1982 മുതല്‍ ആനകളുടെ ഗര്‍ഭധാരണവും പ്രസവവും നടന്നുവരുന്നു. ഇതുവരെയായി 30 ആനക്കുട്ടികളാണ് ഹോമിൽ  ജനിച്ചത്. വാർദ്ധക്യം ബാധിച്ച ആനകളേയും അനാഥാലയത്തിൽ പരിപാലിക്കുന്നുണ്ട്.മാസം തോറും മ‍ൃഗ ഡോക്ടർന്മാർ വന്ന് ആനകളുടെ ആ​രോ​ഗ്യത്തെക്കുറിച്ച് അന്വേഷിക്കുകയും ശുശ്രൂഷിക്കുകയും ചെയ്തു വരുന്നു.

ലോകത്തിലെ തന്നെ ഏറ്റവും വലിയ ആന സങ്കതമാണിത്. ശ്രീലങ്കയില്‍ ആനപ്പിണ്ടത്തില്‍ നിന്നും കടലാസ് ഉത്പാദിപ്പിക്കുന്നുണ്ട്. ഇതിവിടെ വലിയൊരു വ്യവസായമായി വികസിച്ചിരിക്കുകയാണ്. ആനപ്പിണ്ടം പ്രോസസ് ചെയ്തുണ്ടാക്കുന്ന കടലാസുകള്‍ ഗുണനിലവാരത്തിൽ മുൻപന്തിയിൽ നിൽക്കുന്നു. ഈ പേപ്പറുകള്‍കൊണ്ടുള്ള ബുക്കുകളും കവറുകളുമാണ് ഇപ്പോൾ ശ്രീലങ്കയിൽ വ്യാപകമായി ഉപയോ​ഗിച്ചിരിക്കുന്നത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തിരിച്ചിറങ്ങാൻ ശ്രമിച്ചത് നിരവധി തവണ, ടേക്ക് ഓഫിന് പിന്നാലെ റൺവേയിൽ ഇടിച്ചിറങ്ങി വിമാനം, യാത്രക്കാർ കൊല്ലപ്പെട്ടു
ഞെട്ടിക്കുന്ന കണക്കുമായി കേന്ദ്രം, റഷ്യൻ കരസേനയിൽ ജോലി ചെയ്തിരുന്ന 26 ഇന്ത്യക്കാർ കൊല്ലപ്പെട്ടു; 119 പേരെ തിരികെയെത്തിച്ചു, 50 പേരെ ഉടൻ എത്തിക്കും