
വയനാട് ബത്തേരിയില്‍ ചെരിഞ്ഞ നിലയില്‍ കണ്ടെത്തിയ ആനയെ വെടിവെച്ചുകൊന്നതാണെന്ന് പ്രാഥമിക നിഗമനം, വനംവകുപ്പുദ്യോഗസ്ഥര്‍ ആനയെ പോസ്റ്റുമാര്‍ട്ടം പോസ്റ്റുമാര്‍ട്ടം ചെയ്‍തതിനുശേഷമാണ് ഇത്തരത്തിലുള്ള നിഗമനത്തിലെത്തിയത്. മുമ്പം ഇത്തരത്തില്‍ ആന കൊല്ലപ്പെട്ടിരിക്കുന്നതിനാല്‍ വനംവകുപ്പ് വിശദമായ അന്വേഷമത്തിനോരുങ്ങുകയാണ്.
രണ്ടുമാസത്തിനിടെ ഇത് രണ്ടാം തവണയാണ് ബത്തേരി ചെതലയലം റേഞ്ചില്‍ ആന കോല്ലപ്പെടുന്നത്. നെയ്‍കുപ്പ സെക്ഷനിലെ വനാതിര്‍ത്ഥിയിലുള്ള കൃഷിയിടത്തിലാണ് ഇത്തവണ ആന ചെരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ജഢത്തിന് ഒരു ദിവസം പഴക്കമുണ്ടായിരുന്നു പതിനഞ്ചുവയസ് പ്രായം മതിക്കുന്ന പിടിയാനയാണ് ചെരിഞ്ഞതെന്ന് വനംവകുപ്പ് കണ്ടെത്തി. നെറ്റിയിലേറ്റ ആഴത്തിലുള്ള മുറിവായിരുന്നു മരണകാരണം. ഇത് വെടിയേറ്റാണമെന്നാണ് വനംവകുപ്പിന്‍റെ ഇപ്പോഴത്തെ നിഗമനം.
വെടിവെച്ചു കൊന്നതാണെന്ന് ഉറപ്പായതോടെ വനംവകുപ്പ് വിശതമായ അന്വേഷണത്തിനൊരുങ്ങുകയാണ്. കൃഷിയിടത്തിലിറങ്ങുന്നത് തയാന്‍ നാട്ടുകാര്‍ തന്നെ വെടിവെച്ചതാണോ എന്ന സംശയവും വനംവകുപ്പിനുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam