തൃശ്ശൂരിൽ ഇടഞ്ഞ ആനയെ തളച്ചു, വിരണ്ടോടിയ ആന ഓട്ടോയും കാറും ബൈക്കും തകർത്തു, വീടിന് സമീപം നിലയുറപ്പിച്ചു

Published : May 23, 2026, 10:50 AM ISTUpdated : May 23, 2026, 11:03 AM IST
elephant control

Synopsis

കൊല്ലത്ത് നിന്നെത്തിച്ച ശിവം ലക്ഷ്മി അയ്യപ്പൻ എന്ന ആനയാണ് വിരണ്ടോടി ജനവാസ മേഖലയിൽ പരിഭ്രാന്തി സൃഷ്ടിച്ചത്.

തൃശ്ശൂർ: രണ്ട് മണിക്കൂർ നേരം തൃശ്ശൂർ ന​ഗരത്തെ പരിഭ്രാന്തിയാലാഴ്ത്തിയ ആനയെ ഒടുവിൽ തളച്ചു. കൊല്ലത്ത് നിന്നെത്തിച്ച ശിവം ലക്ഷ്മി അയ്യപ്പൻ എന്ന ആനയാണ് വിരണ്ടോടി ജനവാസ മേഖലയിൽ പരിഭ്രാന്തി സൃഷ്ടിച്ചത്. സംഗീത എന്ന സ്ത്രീ സഞ്ചരിച്ചിരുന്ന കാറാണ് ആന കുത്തിമറിച്ച് നശിപ്പിച്ചത്. പല വീടുകളുടെയും മതിലും ആന തകര്‍ത്തു. ആനയെ പൂര്‍ണമായി തളച്ചെന്ന് പറയാൻ സാധിക്കില്ല. ഒരു വീടിന്‍റെ സമീപത്താണ് ആനയിപ്പോള്‍ നിലയുറപ്പിച്ചിരിക്കുന്നത്. എലിഫന്‍റ് സ്ക്വാഡും പൊലീസും സ്ഥലത്തുണ്ട്. സ്ഥിതിഗതികള്‍ ഏറെക്കുറെ നിയന്ത്രണവിധേയമാണെന്ന് തൃശ്ശൂര്‍ മേയര്‍ നിജി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ആനയെ നനച്ചു കൊടുക്കുകയും ചെയ്യുന്നുണ്ട്. പ്രദേശവാസികളുടെ ആശങ്കയ്ക്ക് വിരാമമായിട്ടുണ്ട്. ആനയിപ്പോള്‍ ശാന്തനാണ്. പാറമേക്കാവിൽ തൊഴീക്കാൻ എത്തിച്ച സമയത്താണ് ശിവം ലക്ഷ്മി അയ്യപ്പൻ എന്ന ആന വിരണ്ടോടിയത്. 

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ചോദ്യപ്പേപ്പർ ചോർച്ചയിൽ കണ്ണികളിൽനിന്ന് കണ്ണികളിലേക്ക് സിബിഐ; രണ്ട് അധ്യാപകരിലേക്ക് കൂടി അന്വേഷണം, നടന്നത് കോടികളുടെ ഇടപാട്
സൗദിയും ഇറാഖും പിറകിലായി, ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ എണ്ണ കയറ്റിയ അയയ്ക്കുന്ന മൂന്നാമത്തെ രാജ്യമായി വെനസ്വേല