
പാലക്കാട്: പാലക്കാട്ട് കാടിറങ്ങുന്ന ആനകൾ നാശനഷ്ടം ഉണ്ടാക്കുന്നത് പതിവായതോടെ കാട്ടാനകളെ തുരത്താൻ ശാസ്ത്രീയ പരിഹാരം വേണമെന്ന ആവശ്യം ശക്തമാകുന്നു. റേഡിയോ കോളർ അടക്കമുള്ള സംവിധാനങ്ങൾ ഫലപ്രദമാകുമെന്നാണ് വിദഗ്‍ധ പക്ഷം.
വനമേഖലകളിലെ കടന്നുകയറ്റവും ആവാസവ്യവസ്ഥയിലുണ്ടാകുന്ന വ്യതിയാനവുമാണ് ആനകൾ നാട്ടിലേക്കെത്താൻ കാരണമെന്നാണ് വിലയിരുത്തൽ. ആനകൾ കാടിറങ്ങാതിരിക്കാന്‍ പ്രത്യേക തരം കൃഷി രീതികളടക്കം പരിഹാരമാർഗങ്ങൾ ഏറെയുണ്ടെന്നാണ് വിഗദ്ധർ പറയുന്നത്. തേനീച്ച വളർത്തലും മുളക് കൃഷിയും ആനയെ അകറ്റി നിർത്തുമെന്നാണ് പറയുന്നത്.
ഒന്നര വർഷത്തിനിടെ നാലു തവണയാണ് പാലക്കാട്ടും പരിസര പ്രദേശങ്ങളിലും കാട്ടാനകൾ ജനവാസകേന്ദ്രങ്ങളിലെത്തിയത്. ആക്രമണത്തിൽ ഇത്തവണ ഒരാൾ മരിച്ചു. ഭീതിയകറ്റാൻ ശാശ്വത പരിഹാരം വേണമെന്ന് നാട്ടുകാരും ആവശ്യപ്പെടുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam