ചതുപ്പിൽ താഴ്ന്ന ആനയെ മണിക്കൂറുകൾക്ക് ശേഷം രക്ഷപ്പെടുത്തി

By Web TeamFirst Published Aug 7, 2018, 6:00 PM IST
Highlights

പത്തനംതിട്ട: കൊടുമണിൽ ചതുപ്പിൽ താണ ആനയെ രക്ഷപ്പെടുത്തി

പത്തനംതിട്ട: കൊടുമണിൽ ചതുപ്പിൽ താണ ആനയെ രക്ഷപ്പെടുത്തി. കൊടുമൺ സ്വദേശി ദീപുവിന്റെ ഉടമസ്ഥതയിലുള്ള ശിവശങ്കരൻ എന്ന  ആനയാണ് ഇന്ന് രാവിലെ ചതുപ്പിൽ താണു പോയത്. മില്ലിൽ തടി പിടിപ്പിക്കാനായിട്ടാണ് ആനയെ എത്തിച്ചത്. 

രാവിലെ 11 മണിയോടെയാണ് എം. ജി.എം സ്കൂളിനു സമീപത്തുള്ള റബ്ബർ തോട്ടത്തിനുള്ളിൽ ചതുപ്പിൽ ആന താണത്. കുളിപ്പിക്കാനായി തോട്ടത്തിലെ തോട്ടിലേക്ക്  കൊണ്ട് വന്നപ്പോഴാണ് അപകടം. തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം  ആരംഭിച്ചു. ആനയെ ഉയർത്താനായി കൊണ്ട് വന്ന ജെ.സി.ബിയും ചതുപ്പിൽ താണു. 

വനം വകുപ്പ് ഉദ്യോഗസ്ഥരും മൃഗസംരക്ഷണ വകുപ്പ് ജീവനക്കാരും വിവരം അറിയിച്ചിട്ടും എത്താൻ വൈകിയെന്ന് നാട്ടുകാർ ആരോപിച്ചു. ദൃശ്യം ങ്ങൾ എടുക്കാനെത്തിയ മാധ്യമ പ്രവർത്തകരെയും ഒരു സംഘം തടഞ്ഞുവെച്ചു. കൂടുതൽ യന്ത്രങ്ങൾ എത്തിച്ച് രക്ഷാ പ്രവർത്തനം തുടരുകയാണ്  കൊടുമൺ സ്വദേശി ദീപുവിൽ നിന്ന് പ്രദേശവാസിയായ ഒരാൾ വാടകക്ക് എടുത്തതാണ് ആനയെ. 

മണിക്കൂറുകളോളം ചതുപ്പിൽ കിടന്നതിനാൽ അവശനിലയിലാണ് ആന. റവന്യൂ ഉദ്യോഗസ്ഥരുടെ സംഘം സ്ഥലത്ത്  എത്തി രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽkകി.  2 ദിവസം മുൻപാണ് തടി പിടിപ്പിക്കാൻ ആനയെ എത്തിച്ചത്.  

യന്ത്രസഹായത്തോടെ ചെളി നീക്കിയ ശേഷമാണ് ആനയെ ചതുപ്പിൽ നിന്ന് രക്ഷപ്പെടുത്തിയത്. ചതുപ്പിൽ മണിക്കൂറുകളോളം കിടന്ന ആന അവശനിലയിലാണെങ്കിലും നടക്കാനുള്ള നിലയിലേക്ക് എത്തിയിട്ടുണ്ട്. ചതുപ്പിൽ നിന്നും പുറത്തെത്തിച്ച ആനയെ വിദ​ഗ്ദ്ധർ പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. 

click me!