
ദുബായി എമിറേറ്റ്സ് വിമാനാപകടത്തെക്കുറിച്ചുള്ള യുഎഇ വ്യോമയാന മന്ത്രാലയത്തിന്‍റെ റിപ്പോര്‍ട്ട് പുറത്ത് വിട്ടു. വിമാനത്തിന്‍റെ ചക്രങ്ങള്‍ റണ്‍വേയില്‍ തൊട്ടിട്ടും അവസാന നിമിഷം ലാന്‍റിംഗ് ഒഴിവാക്കാന്‍ പൈലറ്റ് ശ്രമിച്ചുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ വിമാനം വീണ്ടും പറത്താന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. അപകടം നടന്ന് ഒരുമാസത്തിനു ശേഷമാണ് ജിസിഎഎ റിപ്പോര്‍ട്ട് പുറത്തുവരുന്നത്.
മുന്നൂറ് യാത്രക്കാരുമായി അപകടത്തില്‍പെട്ട ബോയിങ്ങ് 777 വിമാനത്തിന്‍റെ ചക്രങ്ങള്‍ റണ്‍വേയില്‍ തൊട്ടിട്ടും അവസാന നിമിഷം ലാന്‍റിംഗ് ഒഴിവാക്കാന്‍ പൈലറ്റ് ശ്രമിച്ചുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ വിമാനം വീണ്ടും പറത്താന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. ഇതിനിടെ വിമാനത്തിന്‍റെ ചക്രങ്ങള്‍ റണ്‍വേയില്‍ ഉരസി തീപിടിക്കുകയായിരുന്നു.
റണ്‍വേയുടെ എണ്‍പത്തിയഞ്ചടി ഉയരത്തില്‍ വിമാനമെത്തിയപ്പോഴാണ് പൈലറ്റ് ലാന്‍റിംഗിന് ശ്രമിച്ചത്. ഇത് അപകടത്തിനിടയാക്കിയെന്നാണ് യുഎഇ വ്യോമയാന മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. വിമാനത്തിന്‍റെ എന്‍ജിന്‍, കോക്പിറ്റ്, ശബ്ദരേഖകള്‍, ഡാറ്റാ റെക്കോര്‍ഡുകള്‍ തുടങ്ങിയവ അബുദാബി ലബോറട്ടറിയില്‍ അയച്ച് പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമാണ് വ്യോമയാന മന്ത്രാലയം അപകടത്തിന്‍റെ കാരണങ്ങള്‍ വിശദീകരിക്കുന്ന റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
കഴിഞ്ഞമാസം 3 ആം തിയ്യതിയാണ് 282 യാത്രക്കാരും 18 ജീവനക്കാരുമായി തിരുവനന്തപുരത്തു നിന്ന് ദുബായിലേക്ക് വന്ന എമിറേറ്റ്സ് വിമാനം അപകടത്തില്‍പെട്ടത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam