മഴക്കാലത്ത് റോഡ് വൃത്തിയാക്കാനിറങ്ങിയ നാട്ടുകാര്‍ക്ക് കെഎസ്ഇബി വക സര്‍പ്രൈസ്

By Web DeskFirst Published Jul 7, 2016, 2:48 PM IST
Highlights

മഴക്കാലമല്ലേ പരസിരമൊന്ന് ശുചീകരിച്ച്കളയാമെന്ന് കരുതിയിറങ്ങിയ തോട്ടില്‍പ്പാലത്ത്കാര്‍ക്കാണ് കാട് വെട്ടിയപ്പോള്‍ കുറേ ഇലക്ട്രിക് പോസ്റ്റുകള്‍ വേറുതേ കിട്ടിയത്. വയനാട് റോഡില്‍ കെഎസ്ആര്‍ടിസ് സ്റ്റാന്റ് മുതല്‍ കരിങ്ങാട് വരെ ഒരു കിലോമീറ്റര്‍ ദൂരത്തില്‍ ഓടയില്‍നിന്നും മണ്ണിനടിയില്‍ നിന്നുമൊക്കെയായി നാട്ടുകാര്‍ക്ക് കിട്ടിയത് നൂറിലേറെ  പോസ്റ്റുകള്‍. കാര്യം അന്വേഷിച്ചപ്പോള്‍ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ക്കും സംഭവത്തെക്കുറിച്ച് വലിയ പിടിയില്ല. കാലാകാലങ്ങളായി മാറി വന്ന ഉദ്യോഗസ്ഥര്‍ കരാറുകാര്‍ക്ക്  നല്‍കിയ പോസ്റ്റ്കള്‍  ഉപയോഗിക്കാതെ വന്നതോടെയാണ് ഇങ്ങനെ മണ്ണിനടിയിലായത്.

10 വര്‍ഷംവരെ പഴക്കമുള്ള പോസ്റ്റുകളിങ്ങനെ വെറുതേ കിടക്കുമ്പോള്‍ ഇപ്പോഴും കരാറെറുടുത്ത് പുതിയ ഇലക്ട്രിക് പോസ്റ്റുകള്‍ കെഎസ്ഇബി വാങ്ങിയിടുന്നു.ഒരുകാര്യവുമില്ലാതെ എന്തിനാണിങ്ങനെ ജനങ്ങളുടെ പണം വെറുതേകളയുന്നതെന്നാണ് നാട്ടുകാരുടെ ചോദ്യം.

click me!