ശ്രുതിക്ക് ഇനി നടക്കാം, ഡോക്ടറാകാം; ആരോഗ്യമന്ത്രി നേരിട്ടെത്തി കൃത്രിമക്കാല്‍ സമ്മാനിച്ചു

Published : Jan 20, 2017, 06:41 AM ISTUpdated : Oct 05, 2018, 12:55 AM IST
ശ്രുതിക്ക്  ഇനി നടക്കാം, ഡോക്ടറാകാം; ആരോഗ്യമന്ത്രി നേരിട്ടെത്തി കൃത്രിമക്കാല്‍ സമ്മാനിച്ചു

Synopsis

കാസര്‍കോഡ്:  കാസര്‍കോഡ് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതയായ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ശ്രുതിക്ക് സര്‍ക്കാര്‍ പുതിയ കൃത്രിമ കാല്‍ നല്‍കി. കാലാവധി കഴിഞ്ഞ കൃത്രിമ കാല്‍ മാറ്റിവക്കാന്‍ കഴിയാത്തതിനാല്‍ ഇനി നടക്കാനാവില്ലെന്ന ശ്രുതിയുടെ സങ്കടം ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. വാര്‍ത്ത ശ്രദ്ധയില്‍പെട്ട ആരോഗ്യമന്ത്രി കെ.കെ. ഷൈലജയാണ് ശ്രുതിക്ക് പുതിയ കൃത്രമകാല്‍ നല്‍കാന്‍ ഉത്തരവിട്ടത്.

ഇതായിരുന്നു  ശ്രുതിയുടെ സങ്കടം. എന്‍ഡോസള്‍ഫാന്‍ ദുരന്ത ഭൂമിയില്‍ നിന്ന്  പ്രതിസന്ധികളെ മറികടന്ന് പഠിച്ച് മെഡിക്കല്‍ പഠനത്തിലേക്കെത്തിയ ഈ മിടുക്കിയുടെ ആവശ്യം  കഴിഞ്ഞ ജൂണ്‍ 22നാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തത്. വാര്‍ത്ത ശ്രദ്ധയില്‍പെട്ട ആരോഗ്യമന്ത്രി കെ.കെ. ഷൈലജ അപ്പോള്‍തന്നെ ശ്രുതിയെ വിളിച്ച് പ്രയാസപ്പെടേണ്ടെന്നും കൃത്രിമക്കാല്‍ സര്‍ക്കാര്‍ നല്‍കുമെന്നും അറിയിച്ചിരുന്നു. മന്ത്രി തന്നെ മുന്‍കൈയെടുത്തതോടെ ആധുനിക സൗകര്യങ്ങളോട് കൂടിയ കൃത്രിമകാലാണ് ശ്രുതിക്ക് കിട്ടിയത്. 

ആരോഗ്യമന്ത്രിതന്നെ നേരിട്ടുവന്ന് കൃത്രിമ കാല്‍ നല്‍കിയപ്പോള്‍ ശ്രുതിക്കും സന്തോഷം അടക്കാനായില്ല. പഠനത്തിനിടയില്‍ എന്താവശ്യങ്ങളുണ്ടെങ്കിലും അറിയിക്കണമെന്നും സഹായവുമായി സര്‍ക്കാര്‍ എപ്പോഴും കൂടെയുണ്ടാകുമെന്നും ആരോഗ്യമന്ത്രി ശ്രുതിക്ക് ഉറപ്പുനല്‍കി.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ലൈഫ് മിഷൻ മുതൽ വീണ വിജയൻ വരെ; എന്തുകൊണ്ട് കേന്ദ്ര ഏജൻസികൾക്ക് വേ​ഗത കുറയുന്നു, ചോദ്യങ്ങളുയർത്തി പ്രതിപക്ഷം
ചീറ്റിപ്പോയ മൊസാദ് പദ്ധതി, ഇറാന്‍ ഭരണം അട്ടിമറിക്കാനുള്ള യുഎസ്-ഇസ്രായേല്‍ നീക്കം പാളിയതെങ്ങനെ?