ജുഡീഷ്യൽ സെൻസിറ്റിവിറ്റി മാർ​ഗ നിർദേശങ്ങൾക്ക് സുപ്രീം കോടതിയുടെ അംഗീകാരം. ലൈംഗിക കുറ്റകൃത്യ കേസുകളിൽ ജുഡീഷ്യൽ സെൻസിറ്റിവിറ്റി ഉറപ്പാക്കുന്നതിനായിട്ടാണ് നടപടി.

ദില്ലി: ജുഡീഷ്യൽ സെൻസിറ്റിവിറ്റി മാർ​ഗ നിർദേശങ്ങൾക്ക് സുപ്രീം കോടതിയുടെ അംഗീകാരം. ലൈംഗിക കുറ്റകൃത്യ കേസുകളിൽ ജുഡീഷ്യൽ സെൻസിറ്റിവിറ്റി ഉറപ്പാക്കുന്നതിനായിട്ടാണ് നടപടി. നാഷണൽ ജുഡീഷ്യൽ അക്കാദമിയുടെ വിദഗ്ദ്ധ സമിതി സമർപ്പിച്ച റിപ്പോർട്ട് സുപ്രീം കോടതി അംഗീകരിച്ചു.

അപകീർത്തികരമായ വാക്കുകൾ ഒഴിവാക്കണമെന്നും അംഗീകരിക്കപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങളിലെ പദപ്രയോഗങ്ങൾ രാജ്യത്തെ എല്ലാ കോടതികളും കർശനമായി പാലിക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചു. എഫ്ഐആർ രജിസ്റ്റർ ചെയ്യുമ്പോഴും കുറ്റപത്രം സമർപ്പിക്കുമ്പോഴും ഈ മാർ​​ഗ നിർദേശങ്ങൾ പൊലീസ് സ്റ്റേഷനുകളിലും പാലിക്കണം. ഒരു പോക്സോ കേസിൽ അലഹബാദ് ഹൈക്കോടതിയുടെ വിവാദ വിധി റദ്ദാക്കിക്കൊണ്ട് സുപ്രീം കോടതി സ്വമേധയാ എടുത്ത കേസിലാണ് നടപടി.