അക്രമികൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി നടപടിയെന്ന് മന്ത്രി ഇ.പി.ജയരാജൻ

Published : Oct 17, 2018, 06:36 PM IST
അക്രമികൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി നടപടിയെന്ന് മന്ത്രി ഇ.പി.ജയരാജൻ

Synopsis

അക്രമികൾക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് മന്ത്രി ഇ.പി.ജയരാജൻ. അക്രമികളെ അഴിഞ്ഞാടാൻ പൊലീസ് അനുവദിയ്ക്കില്ല. അക്രമത്തിന് ഉത്തരവാദികളായവരെയും നേതൃത്വം കൊടുത്തവരെയും കണ്ടെത്തി ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കും.

തിരുവനന്തപുരം: അക്രമികൾക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് മന്ത്രി ഇ.പി.ജയരാജൻ. അക്രമികളെ അഴിഞ്ഞാടാൻ പൊലീസ് അനുവദിയ്ക്കില്ല. അക്രമത്തിന് ഉത്തരവാദികളായവരെയും നേതൃത്വം കൊടുത്തവരെയും കണ്ടെത്തി ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കുമെന്നും ഇ.പി.ജയരാജൻ വ്യക്തമാക്കി.

ഇന്നത്തെ അക്രമസംഭവങ്ങളിൽ വലിയ നാശനഷ്ടമാണുണ്ടായതെന്ന് ഇ.പി.ജയരാജൻ വ്യക്തമാക്കി. അഞ്ച് തീർഥാടകർക്ക് പരിക്കേറ്റു. നാല് പൊലീസുകാർക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. ആന്ധ്രയിൽ നിന്നും തമിഴ്നാട്ടിൽ നിന്നും വന്ന തീർഥാടകർക്കെതിരെ പോലും ഭീഷണികളുണ്ടായി.  പത്ത് കെഎസ്ആർടിസി വാഹനങ്ങൾ അടിച്ച് തകർത്തു. ശബരിമലയിൽ മാധ്യമപ്രവർത്തകരെ തെരഞ്ഞുപിടിച്ച് മ‍ർദ്ദിക്കുകയായിരുന്നു.

മാധ്യമപ്രവർത്തകരോട്, ഞങ്ങൾ പറയുന്നത് പോലെ റിപ്പോർട്ട് ചെയ്യണമെന്ന് ആക്രോശിച്ചുകൊണ്ടാണ് അക്രമികളെത്തിയത്. ദേശീയമാധ്യമങ്ങളിലെയടക്കം വനിതാമാധ്യമപ്രവർത്തകരെയും തെരഞ്ഞുപിടിച്ച് ഉപദ്രവിച്ചു. വിശ്വാസിസമൂഹത്തെ തടങ്കലിൽ വയ്ക്കാനാണ് ആർഎസ്എസ് ശ്രമിയ്ക്കുന്നതെന്നും ഇ.പി.ജയരാജൻ ആരോപിച്ചു. 

''വിശ്വാസികളുടെ മുഖംമൂടിയണിഞ്ഞ് വന്ന ആർഎസ്എസ് ബിജെപി ക്രിമിനലുകളാണ് ഇതിന് പിറകിൽ. സംസ്ഥാനസർക്കാർ സുപ്രീംകോടതി വിധി നടപ്പാക്കുക എന്ന ഉത്തരവാദിത്തമാണ് നടപ്പാക്കുന്നത്. ശബരിമലയിലെത്തണമെന്നാഗ്രഹിച്ച് വരുന്ന ഏത് വിശ്വാസിയെയും അവിടെയെത്തിയ്ക്കാൻ സർക്കാരിന് ബാധ്യതയുണ്ട്.'' മന്ത്രി വ്യക്തമാക്കി. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പെരിന്തൽമണ്ണയിൽ മുസ്ലീം ലീഗ് ഓഫീസിന് നേരെ കല്ലേറ്; അക്രമത്തിന് പിന്നിൽ സിപിഎം എന്ന് ലീഗ് പ്രവർത്തകർ, ആദ്യം കല്ലെറിഞ്ഞത് തങ്ങളല്ലെന്ന് സിപിഎം
കൊല്ലത്ത് പരസ്യമദ്യപാനം ചോദ്യം ചെയ്ത പൊലീസുകാരെ ആക്രമിച്ചു; കെഎസ്‍യു നേതാവ് അടക്കം 4 പേർ കസ്റ്റഡിയിൽ