
തിരുവനന്തപുരം: തന്നെ രാഷ്ട്രീയമായി ഇല്ലാതാക്കാൻ ശ്രമം നടന്നുവെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ ഏഷ്യാനെറ്റ് ന്യൂസിനോട്. ഡി സി ബുക്സിന്റെ പേരിൽ പ്രചരിച്ച ആത്മകഥ പാലക്കാട് ഉപതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് നടന്ന രാഷ്ട്രീയ ഗൂഡലോചനയെന്നും ഇ പി പറഞ്ഞു. ഇ പി ജയരാജന്റെ ആത്മകഥ ഇതാണെന്റെ ജീവിതം നാളെ മുഖ്യമന്ത്രി കണ്ണൂരിൽ പ്രകാശനം ചെയ്യും.
രാഷ്ട്രീയ ജീവിതാനുഭവങ്ങൾ പറയാനെത്തിയ തന്നെ രാഷ്ട്രീയമായി തന്നെ ഇല്ലാതാക്കാൻ ശ്രമിച്ചുവെന്നാണ് ഇ പി യുടെ തുറന്നു പറച്ചിൽ. പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ച എൽ ഡി എഫ് സ്ഥാനാർഥിയെ തനിക്ക് പരിചയമേ ഉണ്ടായിരുന്നില്ല, ബിജെപി നേതാവ് പ്രകാശ് ജാവദേക്കറെ കണ്ടെന്ന വിവാദവും സമാനം. കെട്ടിച്ചമച്ച കാര്യങ്ങൾ ആത്മ കഥയെന്ന പേരിൽ പ്രചരിപ്പിച്ചു. എൽ ഡി എഫ് കൺവീനർ സ്ഥാനത്ത് നിന്നുള്ള പടിയിറക്കം, നേരിട്ട ആക്രമണങ്ങൾ, അനുഭവങ്ങൾ, പറഞ്ഞു തീരാത്തതെല്ലാമായി ഇനിയും പുസ്തകം എഴുതേണ്ടി വരുമെന്നും നമസ്തേ കേരളത്തിൽ ഇ പി പറഞ്ഞു. കണ്ണൂരിൽ പാർട്ടി ചട്ടക്കൂടിനകത്തുള്ള സദസ്സിൽ, മുഖ്യമന്ത്രി പിണറായി വിജയൻ കഥാകൃത്ത് ടി പത്മനാഭന് നൽകി ഇപിയുടെ ആത്മകഥ പ്രകാശനം ചെയ്യും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam