'പ്രളയബാധിത മേഖലകളില്‍ അനധികൃത മെഡിക്കല്‍ ക്യാമ്പുകള്‍ പാടില്ല'

Published : Aug 24, 2018, 06:38 PM ISTUpdated : Sep 10, 2018, 02:50 AM IST
'പ്രളയബാധിത മേഖലകളില്‍ അനധികൃത മെഡിക്കല്‍ ക്യാമ്പുകള്‍ പാടില്ല'

Synopsis

പ്രഷര്‍, പ്രമേഹം, ക്യാന്‍സര്‍, പക്ഷാഘാതം തുടങ്ങിയ രോഗങ്ങള്‍ക്ക് ചികിത്സ ലഭിച്ചുകൊണ്ടിരിക്കുന്ന രോഗികള്‍ അനധികൃത ക്യാമ്പുകളില്‍ ചികിത്സ തേടുന്നത് ആകെയുള്ള താളം തെറ്റിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസർ. ഇത്തരം ക്യാമ്പുകള്‍ മൂലമുണ്ടാകുന്ന ഭവിഷ്യത്തുകള്‍ക്ക് സംഘാടകരായിരിക്കും ഉത്തരവാദികളെന്നും അറിയിപ്പ്

എറണാകുളം: പ്രളയബാധിത മേഖലകളില്‍ അനധികൃത മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തരുതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍. ജില്ലയിലെ വിവിധയിടങ്ങളില്‍ ഇത്തരം ക്യാമ്പുകള്‍ നടക്കുന്നുണ്ടെന്ന് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് അറിയിപ്പെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 

'പ്രഷര്‍, പ്രമേഹം, ക്യാന്‍സര്‍, പക്ഷാഘാതം തുടങ്ങിയ രോഗങ്ങള്‍ക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ ആരോഗ്യ പരിപാടികള്‍ വഴി ചിട്ടയായി ചികിത്സ ലഭിച്ചുകൊണ്ടിരിക്കുന്ന ധാരാളം രോഗികള്‍ ക്യാമ്പുകളില്‍ വന്നുപോയിട്ടുണ്ട്. അത്തരം രോഗികള്‍ ഈ അവസരത്തില്‍ ഇതുപോലുള്ള ക്യാമ്പുകളില്‍ ചികിത്സ തേടുന്നത് ഇതുവരെ ചെയ്തുകൊണ്ടിരിക്കുന്ന അവരുടെ ചികിത്സ, ഫോളോ അപ് എന്നിവയുടെ താളം തെറ്റുന്നതിന് ഇടയാക്കും'-അറിയിപ്പില്‍ പറയുന്നു. 

അനധികൃത മെഡിക്കല്‍ ക്യാമ്പുകള്‍ മൂലമുണ്ടായേക്കാവുന്ന ഭവിഷ്യത്തുകള്‍ക്ക് ബന്ധപ്പെട്ട സംഘാടകര്‍ക്കായിരിക്കും ഉത്തരവാദിത്തമെന്നും മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ജില്ലയില്‍ മെഡിക്കല്‍ ക്യാമ്പുകള്‍ നടത്താന്‍ സന്നദ്ധതയുള്ളവര്‍ക്ക് ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാവുന്നതാണ്.  ഇതാണ് വിളിക്കേണ്ട നമ്പര്‍: 9946 992 995.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'കേന്ദ്രസ‍ർക്കാർ തീരുമാനത്തെ  എതിർക്കുന്നവർ ഇന്ത്യക്കാരാണോ',IFFK യിലെ സിനിമവിലക്കിനെ ന്യായീകരിച്ച റസൂല്‍ പൂക്കുട്ടിക്കെതിരെ ഇടത് സാംസ്കാരിക പ്രവർത്തകർ
കണ്ണൂരിൽ ജയിലിൽ കഴിയുന്ന കൗണ്‍സിലര്‍മാര്‍ സത്യപ്രതിജ്ഞ ചെയ്തില്ല; കൂത്താട്ടുകുളത്ത് സത്യപ്രതിജ്ഞയ്ക്കിടെ കൗണ്‍സിലറെ കയ്യേറ്റം ചെയ്തു