
എരുമേലി: നഴ്സിങ് വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്. എരുമേലി അസീസി ഹോസ്പിറ്റലിലെ നഴ്‌സിങ്ങ് വിദ്യാർഥിനികൾ സഞ്ചരിച്ച കോളേജ് ബസ് മറിഞ്ഞാണ് അപകടമുണ്ടായത്.
ഇന്ന് ഉച്ചക്ക് ഒരു മണിയോടു കൂടി എരുമേലിക്ക് സമീപം പ്രൊപ്പോസിലാണ് സംഭവം. കാഞ്ഞിരപ്പളളി ജനറലാശുപത്രിയിലെ ട്രെയിനിങ്ങിനു ശേഷം തിരിച്ച് പോകുന്നതിനിടെയാണ് അപകമുണ്ടായത്. ബൈക്ക് യാത്രക്കാരനെ രക്ഷിക്കാനായിട്ടുള്ള ശ്രമത്തിനിടെ ബസ് വെട്ടിച്ച് മാറ്റിയതാണ് അപകടത്തിന് കാരണം. അപകടത്തിൽ ബസ് റോഡിനു കുറുകെ വട്ടം മറിയുകയായിരുന്നു.
ഏതാണ്ട് ഇരുപതോളം വിദ്യാർത്ഥിനികൾക്ക് പരിക്കേറ്റിട്ടുണ്ട്. എരുമേലി പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ചികിത്സക്കു ശേഷം ഇരുപത്തിയാറാം മൈൽ മേരി ക്യൂൻസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ മൂന്ന് വിദ്യാർത്ഥികളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam