
തിരുവനന്തപുരം: ഗോഡ്ഫാദർ മാരില്ലാത്തത് കൊണ്ടാണ് മന്ത്രിയാകാതിരുന്നതെന്ന പരാമർശത്തിൽ ഇഎസ് ബിജിമോൾ എംഎല്‍എക്കെതിരെ സിപിഐ നടപടി എടുത്തേക്കും. വിവാദത്തിൽ ബിജിമോളുടെ ഖേദപ്രകടനം സിപിഐ സംസ്ഥാന കൗൺസിൽ അംഗീകരിച്ചില്ല.
ഒരു മാസികക്ക് നൽകിയ അഭിമുഖത്തിലായിരുന്നു എംഎൽഎയുടെ പരാമർശം. മന്ത്രിമാരെ നിശ്ചയിച്ച പാർട്ടി യോഗത്തിൽ നിന്നും ഇറങ്ങിപ്പോയ മുല്ലക്കര രത്നാകരനെതിരെയും കൗൺസിലിൽ വിമർശനം ഉണ്ടായി.
എന്നാൽ പ്രതിഷേധിച്ചല്ല ഇറങ്ങിപ്പോയതെന്ന മുല്ലക്കരയുടെ വിശദീകരണം പാർട്ടി അംഗീകരിച്ചു. കൗൺസിൽ നാളെയും തുടരും. എംകെ ദാമോദരൻ, സുശീലഭട്ട് വിവാദങ്ങൾ നാളെ ചർച്ചയായേക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam