
തിരുവനന്തപുരം: എസ്ഡിപിഐയെ തള്ളിപ്പറഞ്ഞ് ഇടി മുഹമ്മദ് ബഷീർ എംപി. ഇസ്ലാമിന്റെ പേരിൽ കലാപം ഉണ്ടാക്കുന്നവരെ ഒറ്റപ്പെടുത്തണം. ഇത്തരക്കാർ സമുദായത്തിന് ചീത്തപ്പേരുണ്ടാക്കുന്നു.
ആയുധം കൊണ്ട് ആശയം പ്രചരിപ്പിക്കുന്നതിനോട് താൽപര്യമില്ല. അവരുമായുള്ള രാഷ്ട്രീയ സഖ്യം അപകടകരമാണ്. സിപിഎമ്മിന്റെ ആ നിലപാട് തെറ്റാണ്.സംഘടനയെ നിരോധിക്കേണ്ടതാണെങ്കിൽ നിരോധിക്കണമെന്നും അത് തീരുമാനിക്കേണ്ടത് അന്വേഷണ ഏജൻസികളാണെന്നും എംപി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.മഹാരാജാസ് കോളേജിലെ എസ്എഫ്ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിന്‍റെ കൊലപാതകത്തിന്‍റെ പശ്ചാത്തലത്തിലാണ് ഇടിയുടെ പ്രതികരണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam