നല്ലതണ്ണി, തെന്മല, ചിറ്റുവാര, ചെണ്ടുവാര എന്നിവിടങ്ങളിലാണ് താപനില മൂന്ന് ഡിഗ്രിയിലെത്തിയത്

മൂന്നാര്‍: ഡ‍ിസംബർ പകുതിആയതോടെ മൂന്നാറിൽ തണുപ്പ് തുടങ്ങി. സീസണിലെ ഏറ്റവും താഴ്ന്ന താപനിലയായ മൂന്ന് ഡിഗ്രി സെൽഷ്യസ് ഇന്നലെ രേഖപ്പെടുത്തി. നല്ലതണ്ണി, തെന്മല, ചിറ്റുവര, ചെണ്ടുവര എസ്റ്റേറ്റിലെ ലോവർ ഡിവിഷൻ എന്നിവിടങ്ങളിലാണ് താപനില ഇന്നലെ രാവിലെ മൂന്നു ഡിഗ്രി സെൽഷ്യസിലെത്തിയത്. വരും ദിവസങ്ങളിൽ താപനില പൂജ്യത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാത്രി തണുപ്പ് തുടരുമ്പോഴും പകൽ ചൂട് 22 ഡിഗ്രി സെൽഷ്യസാണ്. ക്രിസ്മസ്, പുതുവത്സര അവധി തുടങ്ങിയതോടെ മൂന്നാറിൽ തണുപ്പ് ആസ്വദിക്കാനെത്തുന്ന സഞ്ചാരികളുടെ എണ്ണവും വർധിച്ചിട്ടുണ്ട്.

കോടമഞ്ഞിൻ ഓഹോ താഴ്‌വരയിൽ ഓഹോ...; താപനില 3 ഡിഗ്രി സെൽഷ്യസ്, ചിൽ മോഡിൽ മൂന്നാർ

കർണാടകത്തിലും തണുപ്പേറുന്നു.സംസ്ഥാനത്ത് ശീതക്കാറ്റ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.. ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്.കുറഞ്ഞ താപനില രേഖപ്പെടുത്തിയത് വിജയപുരയിൽ.ഇന്നലെ രേഖപ്പെടുത്തിയത് 7 ഡിഗ്രി സെൽഷ്യസ്.താപനില 6 ഡിഗ്രി വരെ താഴാമെന്നാണ് മുന്നറിയിപ്പ്.ജാഗ്രത വേണം എന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു