ഫേസ്ബുക്ക് വഴി പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ചു; മുന്‍ ജവാന്‍ പിടിയില്‍

Published : Jun 13, 2017, 04:12 PM ISTUpdated : Oct 05, 2018, 04:00 AM IST
ഫേസ്ബുക്ക് വഴി പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ചു; മുന്‍ ജവാന്‍ പിടിയില്‍

Synopsis

തിരുവല്ല: ഫേസ്ബുക്ക് ഗ്രൂപ്പിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്‌ദാനം നല്‍കി തിരുവല്ലയില്‍നിന്നു ജമ്മു-കശ്‌മീരില്‍ കൊണ്ടുപോയി പീഡിപ്പിച്ച റിട്ട. ബി.എസ്‌.എഫ്‌. ഹവില്‍ദാരെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. ആലപ്പുഴ അവലുക്കുന്ന്‌ സ്വദേശി പുതുമ്പള്ളില്‍ ഷാജി തോമസിനെയാണ്‌ (53) കഴിഞ്ഞ ദിവസം അറസ്‌റ്റ്‌ ചെയ്‌തത്‌.  സ്‌നേഹകൂട്ടായ്‌മ എന്ന ഫെയ്‌സ്‌ബുക്ക്‌ ഗ്രൂപ്പിലൂടെയാണ്‌ ഷാജി യുവതിയെ മൂന്നു വര്‍ഷം മുമ്പ്‌ പരിചയപ്പെട്ടത്‌. 2014 ജൂലൈയില്‍ ജമ്മു-കശ്‌മീരില്‍ കൊണ്ടുപോയി ലോഡ്‌ജില്‍ നാലു ദിവസം താമസിപ്പിച്ച്‌ പീഡിപ്പിച്ച ശേഷം തിരികെ നാട്ടിലേക്ക്‌ യുവതിയെ വിട്ടിരുന്നു.

നാട്ടില്‍ വന്ന ശേഷം യുവതി വിവാഹത്തെക്കുറിച്ച്‌ പറഞ്ഞപ്പോള്‍ വിവാഹം കഴിക്കാനാവില്ലെന്നും തനിക്ക്‌ ഭാര്യയും മക്കളും ഉണ്ടെന്ന്‌ അറിയിച്ചപ്പോഴാണ്‌ യുവതിക്ക്‌ വഞ്ചിക്കപ്പെട്ടതായി ബോധ്യപ്പെട്ടത്‌. ഉടന്‍ തന്നെ യുവതി തിരുവല്ല പോലീസില്‍ പരാതിയും നല്‍കി.  അന്വേഷണത്തില്‍ പ്രതിയെ കുറിച്ച്‌ വ്യക്‌തമായ വിവരങ്ങള്‍ ലഭിക്കാതെ വന്നതാണ്‌ പ്രതിയെ പിടികൂടാന്‍ താമസമുണ്ടായത്‌. പോലീസ്‌ അന്വേഷണം മണത്തറിഞ്ഞ ഷാജി വി.ആര്‍.എസ്‌ എടുത്ത്‌ ജോലി ഉപേക്ഷിച്ച്‌ ആലപ്പുഴയില്‍ ഒളിവില്‍ കഴിയുകയായിരുന്നു.

അടുത്തിടെ പോലീസിന്‌ ഷാജി ഉദ്യോഗത്തില്‍ നിന്നും കഴിഞ്ഞ വര്‍ഷം വിരമിച്ചതായി വിവരം ലഭിച്ചിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ്‌ ഷാജി ആലപ്പുഴയില്‍ ഒളിവില്‍ കഴിയുന്നതായി പോലീസിന്‌ അറിഞ്ഞത്‌.

തിരുവല്ല സി.ഐ ടി. രാജപ്പന്‍, എസ്‌.ഐ.മാരായ വിനോദ്‌, സാലിമോന്‍ ഫിലിപ്പ്‌, സിവില്‍ പോലീസ്‌ ഓഫീസര്‍മാരായ വിത്സണ്‍, അജി, സുജിത്ത്‌ എന്നിവരടങ്ങുന്ന സംഘം ആലപ്പുഴയിലെ വീട്ടിലെത്തി ഷാജിയെ അറസ്‌റ്റ്‌ ചെയ്യുകയായിരുന്നു. പ്രതിയെ ഇന്നലെ തിരുവല്ല ഒന്നാം ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ്‌ ചെയ്‌തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നിതിൻ രാജിന്റെ മരണം: ഉത്തരവാദികളായ അധ്യാപകരെ എല്ലാം പുറത്താക്കണമെന്ന് വിദ്യാർഥികൾ; ഇന്നും പ്രതിഷേധം നടക്കും
ശബരിമല യുവതിപ്രവേശനം: ഭരണഘടന ബെഞ്ച് ഇന്ന് വീണ്ടും വാദം കേൾക്കും; സംസ്ഥാന സർക്കാരിന്റെ വാദവും ഇന്നുണ്ടായേക്കും