
കോഴിക്കോട്: കഴിഞ്ഞ സര്‍ക്കാര്‍ സംസ്ഥാനത്ത് പൂട്ടിയ ബാറുകള്‍ തുറക്കില്ലെന്ന് എക്സൈസ് മന്ത്രി ടി പി രാമകൃഷ്‌ണന്‍ പറഞ്ഞു. ബാറുകള്‍ പൂട്ടിയെന്നത് പ്രചാരവേല മാത്രമാണ്. മദ്യത്തിന്റെ ഉപഭോഗം കുറയ്‌ക്കുകയാണ് ഇപ്പോഴത്തെ സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി ടി പി രാമകൃഷ്‌ണന്‍ പറഞ്ഞു. പ്രായോഗികത അടിസ്ഥാനമാക്കിയാകും മദ്യനയത്തില്‍ നിലപാട് എടുക്കകുയെന്നും അദ്ദേഹം പറഞ്ഞു. മദ്യനയത്തെക്കുറിച്ചും മറ്റും വിശദമായ പഠനം ആവശ്യമാണെന്നും മന്ത്രി വ്യക്തമാക്കി. മദ്യനിരോധനമല്ല, മദ്യവര്‍ജ്ജനമാണ് എല്‍ഡിഎഫിന്റെ നയം ഇക്കാര്യത്തില്‍ ആവശ്യമായ ചര്‍ച്ചകള്‍ നടത്തും. അഴിമതി ഇല്ലാത്ത ഒരു ഭരണം കേരളത്തില്‍ കാഴ്‌ചവെയ്‌ക്കുക എന്നതാണ് ഇടതുമുന്നണി ഉറപ്പ് നല്‍കിയിട്ടുള്ളത്. ഇത് പൂര്‍ണമായും പാലിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി ടി പി രാമകൃഷ്‌ണന്‍. കോഴിക്കോട് ജില്ലയിലെ മഴക്കാല പൂര്‍വ്വ ശുചീകരണം ഈ മാസം 31ന് അകം പൂര്‍ത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam